കുവൈത്ത് കൊയിലാണ്ടി കൂട്ടായ്മ തണൽ ചേമഞ്ചേരിക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി
text_fieldsകുവൈത്ത് കൊയിലാണ്ടി കൂട്ടായ്മ തണൽ ചേമഞ്ചേരിക്ക് നൽകുന്ന മെഡിക്കൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മുൻ പി.എസ്.സി അംഗം ടി.ടി. ഇസ്മായിൽ ചേമഞ്ചേരി പഞ്ചായത്ത് വാർഡ് മെംബർ കണ്ണഞ്ചേരി വിജയന് നൽകി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്ത് കൊയിലാണ്ടി കൂട്ടായ്മ തണൽ ചേമഞ്ചേരിക്ക് ഫോഗ് മെഷീനും ആംബുലൻസിലേക്കുള്ള സ്ട്രെച്ചറും നൽകി. കെ.കെ. ഫാറൂഖിെൻറ അധ്യക്ഷതയിൽ തണൽ ചേമഞ്ചേരിയിൽ ചേർന്ന യോഗത്തിൽ മുൻ പി.എസ്.സി അംഗം ടി.ടി. ഇസ്മായിൽ ചേമഞ്ചേരി പഞ്ചായത്ത് വാർഡ് മെംബർ കണ്ണഞ്ചേരി വിജയന് കൈമാറി ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡൻറ് അശോകൻ കോട്ട് മുഖ്യാതിഥിയായി. കുവൈത്ത് കൊയിലാണ്ടി കൂട്ടായ്മ ചെയർമാൻ ഷാഹുൽ ബേപ്പൂർ, ഫാറൂഖ് ഹമദാനി, റഷീദ് ഉള്ളിയേരി, നജീബ് മണമൽ, ജഗത് ജ്യോതി, ശ്യാംലാൽ പൂക്കാട് എന്നിവർ സംസാരിച്ചു. തണൽ ചേമഞ്ചേരി പ്രതിനിധികൾ ആയ മൻസൂർ കളത്തിൽ സ്വാഗതവും റഷീദ് മൂസാൻ കണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

