മെഡിക്കൽ ക്യാമ്പ് ഫ്ലയർ പ്രകാശനം ചെയ്തു
text_fieldsഒ.ഐ.ഒ.പി മൂവ്മെൻറ് മെഡിക്കൽ ക്യാമ്പിെൻറ ഫ്ലയർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.ഒ.പി മൂവ്മെൻറ് നാഷനൽ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പിെൻറ ഫ്ലയർ പ്രകാശനം ചെയ്തു. ഒക്ടോബർ 26ന് രാവിലെ ഏഴുമുതൽ ഉച്ചക്ക് ഒന്നുവരെ ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെൻററിലാണ് ക്യാമ്പ്. ഫിൻന്താസ് പാർക്കിൽ നടത്തിയ പ്രകാശന ചടങ്ങിൽ നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഷാജി വർഗീസ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ക്യാമ്പ് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിക്കും. പ്രസിഡൻറ് ഷാജി വർഗീസ് ജനറൽ കോഒാഡിനേറ്ററാകും. 10 കൺവീനർമാരെയും തിരഞ്ഞെടുത്തു. സ്നോബി ജോർജ് സ്വാഗതം പറഞ്ഞു.
ഓവർസീസ് പ്രസിഡൻറ് ബിബിൻ ചാക്കോ, വൈസ് പ്രസിഡൻറ് സോബി ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം എൽ.ആർ. ജോബി, അബ്ബാസിയ പി.സി പ്രസിഡൻറ് റെജി കെ. തോമസ്, മഹബൂല പി.സി പ്രസിഡൻറ് ബിജു ഗോപാലൻ, സെക്രട്ടറി മാത്യു എം. ചാണ്ടി, സാൽമിയ പി.സി പ്രസിഡൻറ് സ്റ്റാൻലി ലീൻ, ഫർവാനിയ ജോയൻറ് സെക്രട്ടറി റോയി എബ്രഹാം, മംഗഫ് സെക്രട്ടറി ഇന്ദിരാമ്മ, നാഷനൽ കമ്മിറ്റി അംഗം ഷൈജു കുര്യൻ, എംബസി പ്രതിനിധി കുഞ്ഞുമോൻ ജോൺ എന്നിവർ സംസാരിച്ചു. നാഷനൽ ട്രഷറർ മധുസൂദനൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

