സൗ​ജ​ന്യ  മെ​ഡി​ക്ക​ൽ ക്യാ​മ്പ്

13:13 PM
07/12/2017
കു​വൈ​ത്ത്​ സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി ഡി​സം​ബ​ർ 15 വെ​ള്ളി​യാ​ഴ്ച മം​ഗ​ഫ് ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തു​ന്നു. ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്​​സ്‌ ഫോ​റം, കു​വൈ​ത്ത്​ ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ, ഇ​ന്ത്യ​ൻ ഡ​െൻറി​സ്​​റ്റ്​ അ​ല​യ​ൻ​സ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തു​ന്ന ക്യാ​മ്പി​ൽ കാ​ർ​ഡി​യോ​ള​ജി, പ്ര​മേ​ഹം, ത്വ​ക്ക്, ഇ.​എ​ൻ.​ടി, ഗൈ​ന​ക്കോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ, പീ​ടി​യാ​ട്രി​ക്‌​സ്, ദ​ന്ത -നേ​ത്ര പ​രി​ശോ​ധ​ന, ഓ​ർ​ത്തോ​പീ​ഡി​ക്സ്  തു​ട​ങ്ങി​യ  മേ​ഖ​ല​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. രാ​വി​ലെ എ​ട്ടു​മ​ണി മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​രു​മ​ണി വ​രെ​യാ​ണ്​ ക്യാ​മ്പ്. ര​ജി​സ്ട്രേ​ഷ​ന്​ 66939626, 66982237, 55768727 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.
COMMENTS