കല കുവൈത്ത് അബുഹലീഫ മേഖല മെഡിക്കൽ ക്യാമ്പ്
text_fieldsകല കുവൈത്ത് അബുഹലീഫ മേഖല മെഡിക്കൽ ക്യാമ്പിൽ മെട്രോ മെഡിക്കൽ കെയറിനുള്ള ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ -കല കുവൈത്ത് അബുഹലീഫ മേഖല കമ്മിറ്റി അഭിമുഖ്യത്തിൽ മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഹബൂല മെട്രോ മെഡിക്കൽ കെയറിൽ സംഘടിപ്പിച്ച ക്യാമ്പ് കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടക്കൽ ഉദ്ഘാടനം ചെയ്തു. കല അബുഹലിഫ മേഖല പ്രസിഡന്റ് സുധിൻ കുമാർ അധ്യക്ഷത വഹിച്ചു.
മെട്രോ കെയർ മാർക്കറ്റിങ്ങ് മാനേജർ ബഷീർ ബാത്ത, സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ് സെൽവരാജ് എന്നിവർ ആശംസകൾ അറിയിച്ചു. കലയുടെ ഉപഹാരം ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് മെട്രോ മെഡിക്കൽ കെയർ മാനേജ്മെന്റിന് കൈമാറി. മേഖല സെക്രട്ടറി ഷിജിൻ സ്വാഗതവും മേഖല എക്സിക്യൂട്ടീവ് അംഗം സൂരജ് നന്ദി പറഞ്ഞു. മേഖലയിൽ നിന്നും മുന്നൂറിനടുത്ത് ആളുകൾ മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

