പ്രവാസികൾക്ക് തുണയായി മെഡിക്കൽ ക്യാമ്പ്; കല കുവൈത്തിന്റെ ജീവകാരുണ്യ പ്രവർത്തനം ശ്രദ്ധേയമായി
text_fieldsകല കുവൈത്ത് അബ്ബാസിയ മേഖല മെഡിക്കൽ ക്യാമ്പിൽ മെട്രോ മെഡിക്കൽ കെയറിനുള്ള
ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് അബ്ബാസിയ മേഖല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അബ്ബാസിയ മെട്രോ മെഡിക്കൽ കെയറിൽ സംഘടിപ്പിച്ച ക്യാമ്പ് കല കുവൈത്ത് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് ഉദ്ഘാടനം ചെയ്തു. അബ്ബാസിയ മേഖല പ്രസിഡന്റ് രാജേഷ് ശേഖർ അധ്യക്ഷത വഹിച്ചു.
മെട്രോ മെഡിക്കൽ കെയർ മാർക്കറ്റിങ്ങ് മാനേജർ ബഷീർ ബാത്ത, കല ജോയിന്റ് സെക്രട്ടറി പി.വി.പ്രവീൺ, സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ് സെൽവരാജ് എന്നിവർ ആശംസകൾ അറിയിച്ചു. കലയുടെ ഉപഹാരം പ്രസിഡന്റ് അൻസാരി കടക്കൽ മെട്രോ മെഡിക്കൽ കെയർ മാനേജ്മെന്റിന് കൈമാറി. മേഖല എക്സിക്യൂട്ടീവ് അംഗം നജീബ് ബക്കർ സന്നിഹിതനായിരുന്നു. മേഖല സെക്രട്ടറി കൃഷ്ണ മേലത്ത് സ്വാഗതവും മേഖല എക്സിക്യൂട്ടീവ് അംഗം വിനീത് വിജയൻ നന്ദിയും പറഞ്ഞു. മേഖലയിൽ നിന്നും മൂന്നൂറ്റി അൻപതോളം പേർ മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

