വോയ്സ് കുവൈത്ത് ചികിത്സസഹായം നൽകി
text_fieldsവോയ്സ് കുവൈത്ത് ചികിത്സ സഹായം രക്ഷാധികാരി പി.ജി. ബിനു കേന്ദ്ര കമ്മിറ്റി അംഗം രഞ്ജിത്ത് കൃഷ്ണന് കൈമാറുന്നു
കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) ചികിത്സസഹായം കൈമാറി.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗം രഞ്ജിത്ത് കൃഷ്ണെൻറ സഹോദരീഭർത്താവ് ആർ. രാജേഷ് കുമാറിനുള്ള ചികിത്സ സഹായം രഞ്ജിത്ത് കൃഷ്ണൻ വോയ്സ് കുവൈത്ത് രക്ഷാധികാരി പി.ജി. ബിനുവിൽനിന്ന് ഏറ്റുവാങ്ങി. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത്, ജനറൽ സെക്രട്ടറി കെ.വി. ഷാജി, ട്രഷറർ കെ. ഗോപിനാഥൻ, അബ്ബാസിയ യൂനിറ്റ് കൺവീനർ ടി.കെ. റെജി എന്നിവർ സംബന്ധിച്ചു.

