വേലൂർ ഒരുമ കുവൈത്ത് ചികിത്സ സഹായം കൈമാറി
text_fieldsവേലൂർ ഒരുമ ചികിത്സ സഹായം വൈസ് പ്രസിഡൻറ് ഡി.കെ. ബിജോയ് രക്ഷാധികാരി ബാബു ഫ്രാൻസിസിന് കൈമാറുന്നു
കുവൈത്ത് സിറ്റി: തൃശൂർ ജില്ലയിലെ വേലൂർ സ്വദേശികളുടെ കൂട്ടായ്മയായ വേലൂർ ഒരുമ കുവൈത്ത് സ്വരൂപിച്ച ചികിത്സ സഹായം കൈമാറി.
തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള യാത്രയിലുണ്ടായ വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന വേലൂർ സ്വദേശിയായ യുവതിക്കായാണ് തുക. നാട്ടിലേക്ക് യുവതിയുടെ കുടുംബത്തിന് അയച്ചുനൽകാനായി സംഘടനയുടെ രക്ഷാധികാരിയും പ്രവാസി ലീഗൽ സെൽ കുവൈത്ത് കൺട്രി ഹെഡുമായ ബാബു ഫ്രാൻസിസിന് വൈസ് പ്രസിഡൻറ് ഡി.കെ. ബിജോയ് തുക കൈമാറി.
ജനറൽ സെക്രട്ടറി വി.പി. ടോമി, ട്രഷറർ കെ.എസ്. ശുഭ, ഓർഗനൈസർ സി.പി. പിയൂസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.വി. അരുൾ രാജ്, സി.ഡി. സേവിയർ എന്നിവർ പങ്കെടുത്തു.