പത്രങ്ങളുൾപ്പെടെ 17 പ്രസിദ്ധീകരണങ്ങളുടെ ലൈസൻസ് റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ പത്രങ്ങള്‍, മാസിക, ആഴ്ചപ്പതിപ്പ് തുടങ്ങിയവ അടക്കമുള്ള 17 പ്രസിദ്ധീകരണങ്ങളുടെ ലൈസന്‍സ് നീക്കം ചെയ്തതായി ജേണലിസം പബ്ലിക്കേഷന്‍ പ്രിൻറ് വകുപ്പ് അധികൃതര്‍ അറിയിച്ചു. പത്രം, മാസിക, ആഴ്ചപ്പതിപ്പ് തുടങ്ങിയവയുടെ ലൈസന്‍സാണ് അധികൃതര്‍ നീക്കം ചെയ്തത്.
ദലാൽ, കുവൈത്ത് ഒാട്ടോ, സവാലേഫ്, ഒസ്ട്ടോറ, യക്താ, അല്‍ മജാലസ്, വസീത് അല്‍ ജഹ്റ, ഇലാനക്, അല്‍ ഇംതിയാസ്, നുജൂം, ഉമ്മത്തി, അറബ്, ജുഫൈന, കലാം, ബുര്‍ഗാന്‍, റൂമൂസ്, സഫാകത്ത് തുടങ്ങിയ മാസികകള്‍ക്കും പത്രങ്ങള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കാരണങ്ങള്‍ കാണിക്കാതെ ആറു മാസത്തോളം പ്രസിദ്ധീകരണം നിർത്തിവെച്ചതുകൊണ്ടാണ് ലൈസന്‍സ് റദ്ദ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.
