Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാധ്യമസ്വാതന്ത്ര്യം:...

മാധ്യമസ്വാതന്ത്ര്യം: ഗൾഫിൽ മുന്നിൽ കുവൈത്ത്

text_fields
bookmark_border
മാധ്യമസ്വാതന്ത്ര്യം: ഗൾഫിൽ മുന്നിൽ കുവൈത്ത്
cancel

കു​വൈ​ത്ത്​ സി​റ്റി: മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​െൻറ കാ​ര്യ​ത്തി​ൽ ഗ​ൾ​ഫി​ൽ മു​ന്നി​ൽ കു​വൈ​ത്ത്. ഗ​ൾ​ഫി​ൽ ഖ​ത്ത​ർ ര​ണ്ടാ​മ​തും യു.​എ.​ഇ മൂ​ന്നാ​മ​തും ഒ​മാ​ൻ നാ​ലാ​മ​തും ബ​ഹ്​​റൈ​ൻ അ​ഞ്ചാ​മ​തും സൗ​ദി ആ​റാ​മ​തു​മാ​ണ്. ആ​ഗോ​ള ത​ല​ത്തി​ൽ കു​വൈ​ത്തി​െൻറ റാ​ങ്ക്​ 105 ആ​ണ്. ഖ​ത്ത​ർ (128), യു.​എ.​ഇ (131), ഒ​മാ​ൻ (133), ബ​ഹ്​​റൈ​ൻ (168), സൗ​ദി (170) എ​ന്നി​ങ്ങ​നെ​യാ​ണ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​ടെ ഗ്ലോ​ബ​ൽ റാ​ങ്കി​ങ്.

മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 'റി​പ്പോ​ർ​േ​ട്ട​ഴ്​​സ്​ വി​ത്തൗ​ട്ട്​ ബോ​ർ​ഡേ​ഴ്​​സ്​​' എ​ന്ന സം​ഘ​ട​ന​യു​ടെ 2021ലെ ​റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്ക​പ്പെ​ട്ട​ത്. ലോ​ക​ത്തെ 180 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. വി​ല​ക്കു​ക​ളി​ല്ലാ​തെ സ്വ​ത​ന്ത്ര​മാ​യി വാ​ർ​ത്ത​ക​ൾ ക​ണ്ടെ​ത്താ​നും റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് സം​ഘ​ട​ന വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ 73ാമ​തു​ള്ള തു​നീ​ഷ്യ​യാ​ണ്​ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ൽ മു​ന്നി​ൽ. ഖ​മ​റൂ​സ്​​ (84), മോ​റി​ത്താ​നി​യ (94), ല​ബ​നാ​ൻ (107), ജോ​ർ​ഡ​ൻ (129), ഫ​ല​സ്​​തീ​ൻ (132), മൊ​റോ​​കോ (136), സൗ​ത്​ സു​ഡാ​ൻ (139), അ​ൽ​ജീ​രി​യ (146), സു​ഡാ​ൻ (159), ഇ​റാ​ഖ്​ (163), സി​റി​യ (173), ജി​ബൂ​തി (176) എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​വി​ധ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളു​ടെ സ്ഥാ​നം. സ്​​കാ​ൻ​ഡി​നേ​വി​യ​ൻ രാ​ജ്യ​ങ്ങ​ളാ​ണ്​ പ​ട്ടി​ക​യി​ൽ മു​ന്നി​ൽ.

നോ​ർ​വേ ഒ​ന്നാ​മ​തും ഫി​ൻ​ല​ൻ​ഡ്​ ര​ണ്ടാ​മ​തും സ്വീ​ഡ​ൻ മൂ​ന്നാ​മ​തു​മാ​ണ്. ഡെ​ൻ​മാ​ർ​ക്, കോ​സ്​​റ്റ​റീ​ക, നെ​ത​ർ​ല​ൻ​ഡ്സ്​, ജ​മൈ​ക്ക, ന്യൂ​സി​ല​ൻ​ഡ്, പോ​ർ​ചു​ഗ​ൽ, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ എ​ന്നി​വ​യാ​ണ്​ പി​ന്നീ​ട്​ യ​ഥാ​ക്ര​മം ആ​ദ്യ പ​ത്ത്​ സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. ചൈ​ന, തു​ർ​ക്​​​മെ​നി​സ്​​താ​ൻ, വ​ട​ക്ക​ൻ കൊ​റി​യ, എ​രി​ത്രി​യ എ​ന്നി​വ​യാ​ണ്​ ഏ​റ്റ​വും മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളാ​യി വി​ല​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Media FreedomKuwait leads in Gulf
News Summary - Media Freedom: Kuwait leads in Gulf
Next Story