മാധ്യമ സഹകരണം; കുന ഡയറക്ടർ നെതർലൻഡ്സ് പ്രതിനിധിയുമായി ചർച്ച നടത്തി
text_fieldsകുന ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ സാലിം കുവൈത്തിലെ നെതർലൻഡ്സ് എംബസിയുടെ ചാർജ് ഡി അഫയേഴ്സ് കരോലിൻ റീറ്റ്വെൽഡിനൊപ്പം
കുവൈത്ത് സിറ്റി: മാധ്യമ സഹകരണം വർധിപ്പിക്കുന്നതിന് കുവൈത്തും നെതർലാൻഡ്സും. ഇതിന്റെ ഭാഗമായി കുവൈത്ത് ന്യൂസ് ഏജൻസി (കുന) ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ സാലിം, കുവൈത്തിലെ നെതർലൻഡ്സ് എംബസിയുടെ ചാർജ് ഡി അഫയേഴ്സ് കരോലിൻ റീറ്റ്വെൽഡുമായി ചർച്ച നടത്തി.
ഇരു രാജ്യങ്ങൾക്കുമിടയിൽ മാധ്യമ സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം, വാർത്തകളും പ്രഫഷണൽ വൈദഗ്ധ്യവും കൈമാറ്റം ചെയ്യൽ എന്നിവ ഡോ. അൽ സാലിം കൂടിക്കാഴ്ചയിൽ സൂചിപ്പിച്ചു. ജനങ്ങൾ തമ്മിലെ സാംസ്കാരിക സൗഹൃദവും ചൂണ്ടിക്കാട്ടി.
കൂടിക്കാഴ്ചയിൽ പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും വിലയിരുത്തി. കുവൈത്ത് സംസ്കാരത്തെ വാഴ്ത്തിയ കരോലിൻ റീറ്റ്വെൽഡ്, എല്ലാ തലങ്ങളിലും വികസനത്തിന് സാക്ഷ്യം വഹിക്കുന്ന നെതർലാൻഡും കുവൈത്തും തമ്മിലെ ബന്ധത്തിന്റെ ആഴം വ്യക്തമാക്കി.

