Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമ ഉള്ളടക്കത്തിൽ മാനദണ്ഡങ്ങൾ പാലിക്കണം

text_fields
bookmark_border
ദേശീയ മൂല്യങ്ങളും മാധ്യമ നയങ്ങളും അനുസരിച്ചുള്ള ഉള്ളടക്കങ്ങൾ മാത്രമേ പ്രക്ഷേപണം ചെയ്യാവൂ
മാധ്യമ ഉള്ളടക്കത്തിൽ മാനദണ്ഡങ്ങൾ പാലിക്കണം
cancel

കുവൈത്ത് സിറ്റി: മാധ്യമ ഉള്ളടക്കങ്ങളുടെ ഗുണനിലവാരവും ഏകീകരണവും ഉറപ്പാക്കാൻ നടപടികൾ ശക്തമാക്കിയതായി കുവൈത്ത് വാർത്താവിതരണ മന്ത്രാലയം അറിയിച്ചു.

വിവിധ പ്ലാറ്റ്‌ഫോമുകളിൽ പ്രക്ഷേപണം ചെയ്യുന്ന എല്ലാ മാധ്യമ ഉള്ളടക്കങ്ങളും കർശനമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.ദേശീയ മൂല്യങ്ങളും മാധ്യമ നയങ്ങളും അനുസരിച്ചുള്ള ഉള്ളടക്കങ്ങൾ മാത്രമേ പ്രക്ഷേപണം ചെയ്യാവൂ.

പുതിയ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തണമെന്നും നിർദേശം നൽകി. മാധ്യമ-കലാരംഗങ്ങളുടെ വികസനവും ദേശീയ ഉള്ളടക്കത്തിന്റെ നിലവാരം ഉയർത്തുകയുമാണ് ഈ നടപടികളുടെ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Media content must comply with standards
Next Story