മാധ്യമ അവബോധം പ്രധാനം -പുത്തലത്ത് ദിനേശൻ
text_fieldsപുത്തലത്ത് ദിനേശൻ
കുവൈത്ത് സിറ്റി: നവമാധ്യമങ്ങളുടെ കാലത്ത് മാധ്യമങ്ങളെക്കുറിച്ചും വാർത്തകളെക്കുറിച്ചും കൃത്യമാമായ അവബോധം ഉണ്ടായിരിക്കുക എന്നത് പ്രധാനമാണെന്ന് ദേശാഭിമാനി മുഖ്യപത്രാധിപർ പുത്തലത്ത് ദിനേശൻ. സെൻഷർഷിപ്പ് ഇല്ലാത്തതിനാൽ എന്തും പ്രസിദ്ധീകരിക്കാം എന്ന രീതിയിലാണ് നവമാധ്യങ്ങളുടെയും ഓൺലൈൻ ചാനലുകളുടെയും പോക്ക്. ഇത് പലപ്പോഴും വ്യക്തി വിരോധങ്ങൾ തീർക്കാനും സ്വന്തം അജണ്ടകൾ നടപ്പാക്കാനുമുള്ള ഇടമായും മാറുന്നുണ്ടെന്നും അദ്ദേഹം ഉണർത്തി. കുവൈത്തിൽ സന്ദർശനത്തിനെത്തിയ വേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പുത്തലത്ത് ദിനേശൻ. ഇത്തരം ഒരു സാമൂഹിക ചുറ്റുപാടിൽ മാധ്യമ അവബോധം പ്രധാമാണ്. പത്രമാധ്യമങ്ങൾക്ക് വാർത്തകളും ലേഖകനങ്ങളും നിരീക്ഷിക്കാൻ ഒരു ഉത്തരവാദിത്തപ്പെട്ട എഡിറ്റോറിയൽ ബോഡ് ഉണ്ട് എന്നതിനാൽ അതിന്റെ ക്വാളിറ്റി നഷ്ടപ്പെടാതെ നിലർത്താൻ കഴിയുന്നുണ്ട്.
മാധ്യമ സ്വാതന്ത്ര്യത്തിന് ഏറെ പ്രാധാന്യം കൈവരേണ്ട കാലമാണിത്. എന്നാൽ പലപ്പോഴും ചില മാധ്യമങ്ങൾ എങ്കിലും ഭരണകൂടതാൽപര്യങ്ങൾ പ്രകടിപ്പിക്കാനായുള്ള വസ്തുക്കളായി മാറുന്നു. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നപ്പോൾ അതിന് അനുകൂലമായി വാർത്തകൾ നൽകിവന്ന മാധ്യമങ്ങൾ ഏറെ ആയിരുന്നു. ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളിലും അത് പ്രകടമായിരുന്നു. എന്നാൽ ഇൻഡ്യ മുന്നണിയുടെ രൂപവത്ക്കരണവും ഇപ്പോഴുള്ള അതിന്റെ മുന്നേറ്റങ്ങളും ദേശീയ മാധ്യങ്ങളിലും ചലനങ്ങൾ ഉണ്ടാക്കുകയും മാറ്റത്തിന് സമയമായെന്ന് അവർക്ക് ബോധ്യപ്പെട്ടു തുടങ്ങുകയും ചെയ്തിരിക്കുന്നു. ഇതൊരു പോസറ്റീവായ മാറ്റമാണെന്നും പുത്തലത്ത് ദിനേശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

