അഗ്നിശമനസേനയുടെ പ്രത്യേക പരിശീലനം നേടി മെഡക്സ് ടീം
text_fieldsമെഡക്സ് മെഡിക്കൽ ഗ്രൂപ് ഫഹാഹീൽ സ്റ്റാഫ് അംഗങ്ങൾ അഗ്നിശമനസേന ഉദ്യോഗസ്ഥർക്കൊപ്പം
കുവൈത്ത് സിറ്റി: വേനൽക്കാലത്ത് സുരക്ഷാ പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്ത് അഗ്നിശമനസേനയുടെ പ്രത്യേക പരിശീലനം നേടി മെഡക്സ് മെഡിക്കൽ ടീം. മെഡക്സ് മെഡിക്കൽ ഗ്രൂപ് ഫഹാഹീൽ ബ്രാഞ്ചിലെ ജീവനക്കാരാണ് പരിശീലനം നേടിയത്. കുവൈത്ത് അഗ്നിശമനസേന വിഭാഗം ക്യാപ്റ്റൻമാരായ അഹമ്മദ് മൻസൂർ ബൗഷാഹ്രി, മുഹമ്മദ് വാഹിദ് അസിരി എന്നിവരുടെ നേതൃത്വത്തിലാണ് മെഡക്സ് ടീമിന് പരിശീലനം നൽകിയത്.
പരിശീലന ക്യാമ്പിൽ മെഡക്സ് മെഡിക്കൽ കെയർ മാനേജ്മന്റ് പ്രതിനിധികളും ഡോക്ടർമാരും മറ്റു ആരോഗ്യ ജീവനക്കാരും എല്ലാ വിഭാഗം സ്റ്റാഫുകളും പങ്കെടുത്തു. രാജ്യത്ത് ഉയർന്ന താപനില നിലനിൽക്കുന്ന സമയത്ത് ഇത്തരം പരിശീലനങ്ങളും ബോധവത്കരണങ്ങളും അനിവാര്യമാണെന്നും സ്വന്തവും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചെതെന്നും മെഡക്സ് മാനേജ്മന്റ് അറിയിച്ചു. പരിശീലനം നൽകുകയും തങ്ങളോട് സഹകരിക്കുകയും ചെയ്ത കുവൈത്ത് അഗ്നിശമനസേനാ വിഭാഗത്തിന് മാനേജ്മെന്റ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

