മെഡക്സ് മെഡിക്കൽ ഗ്രൂപ് സ്വാതന്ത്ര്യദിനാഘോഷം
text_fieldsമെഡക്സ് മെഡിക്കൽ ഗ്രൂപ്പ് സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ച് മെഡക്സ് മെഡിക്കൽ ഗ്രൂപ്പ്. ഗ്രൂപ്പിന് കീഴിലുള്ള ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയർ, അബു ഹലീഫ മെഡക്സ് സൈൻ മെഡിക്കൽ കെയർ, ഫർവാനിയ അൽ മെഡക്സ് മെഡിക്കൽ സെന്റർ എന്നീ ശാഖകളിൽ കേക്ക് മുറിച്ചും വിവിധ പരിപാടികൾ സംഘടിപ്പിച്ചുമാണ് സ്വാതന്ത്ര്യദിനാഘോഷം നടന്നത്.
ഫർവാനിയ ശാഖയിൽ നടന്ന ആഘോഷങ്ങൾക്ക് മെഡക്സ് ഗ്രൂപ്പ് സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണേത്ത്, ഓപ്പറേഷൻസ് ഹെഡ് ജുനൈസ് കോയിമ്മ, എച്ച്.ആർ അസിസ്റ്റന്റ് മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി.
ഫഹാഹീൽ ശാഖയിലെ ആഘോഷങ്ങൾക്ക്, എച്ച്.ആർ മാനേജർ ജെസീലുദ്ധീൻ, ഒ.എച്ച്.ഡി കോർഡിനേറ്റർ ജാബിർ കോയിമ,ക്വാളിറ്റി അഷുറൻസ് മാനേജർ ഷാനിമോൾ പി.ബി, ഓർത്തോ സ്പെഷ്യലിസ്റ്റ് ഡോ. രാജേഷ് ബാബു എന്നിവർ നേതൃത്വം നൽകി. അബു ഹലീഫ ശാഖയിൽ ബ്രാഞ്ച് മാനേജർ അബ്ദുസ്സലാം, എച്ച്.ഒ.ഡി ഡോ. ടീന എബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ.
മൂന്ന് ശാഖകളിലുമായി നടന്ന ചടങ്ങുകളിൽ മെഡിക്കൽ, നോൺ-മെഡിക്കൽ ജീവനക്കാർ പങ്കുചേർന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര സ്മരണകളും ദേശീയ ഐക്യത്തിന്റെ സന്ദേശവും ഉയർത്തിപ്പിടിച്ച ആഘോഷ പരിപാടികൾ ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

