Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒരുമയുടെ വിളംബരമായി...

ഒരുമയുടെ വിളംബരമായി മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് ഇഫ്താർ സംഗമം

text_fields
bookmark_border
ഒരുമയുടെ വിളംബരമായി മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് ഇഫ്താർ സംഗമം
cancel
camera_alt

മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് ഇഫ്താർ സംഗമത്തിൽ നിന്ന്

കുവൈത്ത് സിറ്റി: മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിളംബരമായി മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് ഇഫ്താർ സംഗമം.

മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.പി. മുഹമ്മദ് അലി അതിഥികളെ സ്വീകരിക്കുന്നു

ചടങ്ങിൽ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.പി. മുഹമ്മദ് അലി, വിവിധ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ, ഡോക്ടർമാർ, മാനേജ്‌മെന്റ് പ്രതിനിധികൾ, സ്റ്റാഫ് അംഗങ്ങൾ, മെഡിക്കൽ - നോൺ മെഡിക്കൽ വിഭാഗം ജീവനക്കാർ എന്നിവരുമായി സൗഹൃദം പങ്കുവെച്ചു.

ജി.സി.സി രാജ്യങ്ങളിലെ നിലവിലെ പ്രത്യേക സാഹചര്യത്തിൽ, ഇത്തരം ഒത്തുകൂടലുകൾ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ആളുകളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുമെന്ന് സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു. ഏത് സാഹചര്യത്തിലും മികച്ച ചികിത്സാ സൗകര്യങ്ങളും ഡോക്ടർമാരുടെ സേവനവും മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് ഉറപ്പുവരുത്തുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:declarationUnityIftar gatheringMedex Medical Group
News Summary - Medex Medical Group Iftar gathering as a declaration of unity
Next Story