Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണാഘോഷം കളറാക്കി മെഡക്‌സ് മെഡിക്കൽ ഗ്രൂപ്

text_fields
bookmark_border
ഓണാഘോഷം കളറാക്കി മെഡക്‌സ് മെഡിക്കൽ ഗ്രൂപ്
cancel

കുവൈത്ത് സിറ്റി: മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഫർവാനിയ അൽ മെഡക്‌സ് കെയർ മെഡിക്കൽ സെന്ററിൽ നടന്ന ആഘോഷത്തിൽ ഫഹാഹീൽ, അബുഹലീഫ, ഫർവാനിയ ശാഖകളിലെ ജീവനക്കാർ പങ്കെടുത്തു. മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും പ്രസിഡന്റുമായ വി.പി.മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ. ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. ഡോ. ടീന എബി, ക്വാളിറ്റി അഷ്വറൻസ് കോഓർഡിനേറ്റർ ഷാനിമോൾ, എച്ച്.ആർ.അസിസ്റ്റന്റ് മുഹമ്മദ് റാഫി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

മികച്ച ജീവനക്കാരികുള്ള പുരസ്കാരം സ്റ്റാഫ് നഴ്‌സ് ഗൗതമിക്ക് മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും പ്രസിഡന്റുമായ വി.പി.മുഹമ്മദ് അലി സമ്മാനിക്കുന്നു




വിവിധ കലാ–കായിക മത്സരങ്ങൾ, പൂക്കളമത്സരം, നൃത്തം, സ്കിറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. ആഘോഷ ഭാഗമായി ജീവനക്കാരുടെ മികച്ച സേവനത്തിനുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. 2025 ലെ മികച്ച ജീവനക്കാരിയായി നഴ്‌സിങ് വിഭാഗത്തിലെ സ്റ്റാഫ് നഴ്‌സ് ഗൗതമിയെ തിരഞ്ഞെടുത്തു. 2025 ഏപ്രിൽ–ഡിസംബർ കാലയളവിലെ ഗോൾഡ് പെർഫോർമർ പുരസ്കാരവും ഗൗതമി നേടി. 2025 ലെ സിൽവർ വിഭാഗത്തിൽ ഹെബ മംദൂഹ് (ഫാർമസിസ്റ്റ്), നിഷാന്ത് വർഗീസ് (ബാക്ക് ഓഫീസ്) എന്നിവർ പുരസ്കാരങ്ങൾ നേടി. അബ്ദുൽ വഹാബ് (കോൾ സെന്റർ), ആൻസി സാംസൺ (റേഡിയോഗ്രാഫർ), റീമ സലീം (റിസപ്ഷൻ), അബ്ദുൽ മുനീർ (സപ്പോർട്ട് സ്റ്റാഫ്) എന്നിവർ ബ്രോൺസ് വിഭാഗത്തിലെ ജേതാക്കളായി.

2026 ജനുവരി–ജൂൺ കാലയളവിലെ മികച്ച പ്രകടനത്തിനുള്ള ഗോൾഡ് പുരസ്കാരങ്ങൾ ജാബിർ വട്ടത്തിൽ (ഐ.ടി. അസിസ്റ്റന്റ്), ജീന മേരി ജോർജ് (ലാബ് ഇൻചാർജ്) എന്നിവർ നേടി. സാബിയ ഹമീദ് സേത്ത് (റിസപ്ഷൻ), മുഹമ്മദ് ഇർഷാദ് (ലാബ് ടെക്‌നീഷ്യൻ), ബിസ്ന ബേബി (സ്റ്റാഫ് നഴ്‌സ്) എന്നിവർ സിൽവർ വിഭാഗത്തിൽ പുരസ്കാരങ്ങൾ നേടി. നൗഷാദ് പരപ്പൂർ വളപ്പിൽ (ഡ്രൈവർ), ലെനി പുത്തൻപുരക്കൽ (ഫാർമസിസ്റ്റ്), ഹയ ധിദാൻ അബ്ദുല്ല (കോൾ സെന്റർ) എന്നിവർ ബ്രോൺസ് വിഭാഗത്തിലെ ജേതാക്കളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Medex Kuwait Honors Best Employees
Next Story