മെഡക്സ് മെഡിക്കൽ കെയർ; വിപുലീകരിച്ച ഡെർമറ്റോളജി, ഫിസിയോ തെറപ്പി ഡിപ്പാർട്മെന്റുകൾ ഉദ്ഘാടനംചെയ്തു
text_fieldsഫഹാഹീലിൽ നവീകരിച്ച ഫിസിയോ തെറാപ്പി ഡിപ്പാർട്മെന്റിന്റെ ഉദ്ഘാടനം ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട് നിർവഹിക്കുന്നു. മെഡക്സ് പ്രസിഡന്റ് ആൻഡ് സി.ഇ.ഒ മുഹമ്മദ് അലി വി.പി, മുഹമ്മദ് ജിഫ്രി മുത്തുകോയത്തങ്ങൾ എന്നിവർ സമീപം
കുവൈത്ത് സിറ്റി: മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീലിൽ നവീകരിച്ച ഫിസിയോ തെറപ്പി, ഡെർമറ്റോളജി ഡിപ്പാർട്ടുമെന്റുകൾ ഉദ്ഘാടനം ചെയ്തു. മെഡക്സ് പ്രസിഡന്റ് ആൻഡ് സി.ഇ.ഒ മുഹമ്മദ് അലി വി.പിയുടെ സാന്നിധ്യത്തിൽ മുഹമ്മദ് ജിഫ്രി മുത്തുകോയത്തങ്ങൾ ഏഴാം നിലയിലെ ഡെർമറ്റോളജി ഡിപ്പാർട്മെന്റും, ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട്, എട്ടാം നിലയിലെ ഫിസിയോ തെറപ്പി ഡിപ്പാർട്മെന്റും ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ് ലിയാരുടെ സാന്നിധ്യം ശ്രദ്ധേയമായി.
നവീകരിച്ച രണ്ടു ഡിപ്പാർട്മെന്റുകളിലും അതിനൂതന ചികിത്സ ഉപകരണങ്ങളും, വിശാലമായ വെയ്റ്റിങ് ഏരിയകളുമുണ്ട്. വിദഗ്ധരായ ഡോക്ടർമാർ, മെഡിക്കൽ സ്റ്റാഫുകൾ എന്നിവരുടെ സേവനം ചികിത്സ തേടിയെത്തുന്നവർക്ക് മികച്ച രീതിയിൽ ഉറപ്പ് വരുത്തുന്നതാണെന്ന് മെഡക്സ് പ്രസിഡന്റ് ആൻഡ് സി.ഇ.ഒ മുഹമ്മദ് അലി വി.പി പറഞ്ഞു. ഇരു ഡിപ്പാർട്മെന്റകളുടെയും പ്രവർത്തന സമയങ്ങളും, സേവനങ്ങളും ഹോട്ട് ലൈൻ നമ്പറായ 189 33 33 വിളിച്ചു അന്വേഷിക്കാവുന്നതാണെന്നും മെഡക്സ് മാനേജ്െമന്റ് പ്രതിനിധികൾ അറിയിച്ചു.

