ഒപ്റ്റിക്കൽ സേവനവുമായി മെഡക്സ് മെഡിക്കൽ കെയർ
text_fieldsഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയറിൽ ഒപ്റ്റിക്കൽ സേവനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: ചുരുങ്ങിയ കാലയളവിൽ കുവൈത്തിലെ പൗരന്മാർക്കിടയിലും പ്രവാസികൾക്കിടയിലും പ്രശസ്തിയാർജിച്ച മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീൽ, ഒപ്റ്റിക്കൽ സേവനം ആരംഭിച്ചു.
മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീലിൽ ഒരുക്കിയ പ്രത്യേക ഷോപ്പിൽ വിവിധ തരം ഒപ്റ്റിക്കൽ ബ്രാൻഡുകളായ ഓക്സിയോൺ, ലാക്കോസ്റ്റ്, പൊലീസ്, റേ ബാൻ, ക്രോക്സ് തുടങ്ങിയ ഒട്ടനവധി ഗ്ലാസുകളുടെ കലക്ഷൻ ലഭ്യമാണ്.
കൂടാതെ സൈസ്, എസിലോർ ക്രിസാൽ, നൈക്കൺ തുടങ്ങിയ ഓപ്താൽമിക്ക് മെഡിക്കൽ ലെൻസുകളും ബോഷലമ്പൊ, ഫ്രഷ് ലുക്ക്, ബില്ല തുടങ്ങിയ കോൺടാക്ട് ലെൻസുകളും ലഭ്യമാക്കിയിട്ടുണ്ട്. ആളുകൾക്ക് കണ്ണടയും ലെൻസുകളും അനുയോജ്യമായവ തിരഞ്ഞെടുക്കാനും ഗുണമേന്മകൾ നേരിട്ട് മനസ്സിലാക്കാനും കഴിയും. ഇതിനായി വിദഗ്ധരുടെ സഹായവും ലഭിക്കും. ക്ലിനിക്കിൽനിന്ന് നേത്ര പരിശോധനക്കുശേഷം യോജിച്ച കണ്ണടയുമായി മടങ്ങാം എന്നത് രോഗികൾക്ക് ഗുണം ചെയ്യും.
ഒപ്റ്റിക്കൽ സേവനങ്ങളുടെ ഉദ്ഘാടനം മെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി നിർവഹിച്ചു. മാനേജ്മെന്റ് പ്രതിനിധികളും സ്റ്റാഫും പങ്കെടുത്തു. ക്ലിനിക്കിലെത്തുന്നവർക്ക് കൂടുതൽ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഒപ്റ്റിക്കൽ സേവനം ആരംഭിച്ചതെന്ന് വി.പി. മുഹമ്മദലി പറഞ്ഞു.
ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്കോളജി, പീഡിയാട്രിക്, ഓർത്തോ, ഡെർമറ്റോളജി, ഡെന്റൽ, ജി.പി, ലാബ്, ഇന്റേണൽ മെഡിസിൻ, റേഡിയോളജി എന്നീ വിഭാഗങ്ങളിൽ വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും മെഡക്സ് മെഡിക്കൽ കെയറിൽ ലഭ്യമാണ്.

