Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡക്സ്‌ മെഡിക്കല്‍ കെയർ ഫഹാഹീലിൽ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
മെഡക്സ്‌ മെഡിക്കല്‍ കെയർ ഫഹാഹീലിൽ പ്രവർത്തനം തുടങ്ങി
cancel
camera_alt

ഫ​ഹാ​ഹീ​ലി​ൽ മെ​ഡ​ക്സ്‌ മെ​ഡി​ക്ക​ല്‍ കെ​യ​ർ ശൈ​ഖ് ഹ​മൂ​ദ് അ​ൽ ഫൈ​സ​ൽ അ​ൽ ഹ​മൂ​ദ് അ​ൽ മാ​ലി​ക് അ​സ്സ​ബാ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. മെ​ഡ​ക്സ്‌ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ വി.​പി. മു​ഹ​മ്മ​ദ​ലി സ​മീ​പം

കുവൈത്ത് സിറ്റി: മെഡക്സ്‌ മെഡിക്കല്‍ കെയർ ഫഹാഹീലിൽ പ്രവർത്തനം തുടങ്ങി. വ്യാഴാഴ്ച വൈകീട്ട് നാലിന് ചെയര്‍മാന്‍ വി.പി. മുഹമ്മദലിയുടെ സാന്നിധ്യത്തിൽ, ശൈഖ് ഹമൂദ് അൽ ഫൈസൽ അൽ ഹമൂദ് അൽ മാലിക് അസ്സബാഹ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ അബു ജാസിം, ഗ്രൂപ് ജനറല്‍ മാനേജര്‍ ഇംതിയാസ് അഹമ്മദ്, ജനറല്‍ മാനേജര്‍ ഓപറേഷന്‍സ് അനീഷ് മോഹനന്‍, അഡ്മിനിസ്‌ട്രേറ്റിവ് മാനേജര്‍ ജുനൈസ് കോയിമ്മ, പി.ആര്‍.ഒ മുബാറക് എന്നിവര്‍ പങ്കെടുത്തു.

മെ​ഡ​ക്സ്‌ മെ​ഡി​ക്ക​ല്‍ കെ​യ​ർ ജീ​വ​ന​ക്കാ​ർ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍വി.​പി. മു​ഹ​മ്മ​ദ​ലി​ക്കൊ​പ്പം

മെഡിക്കല്‍ സെന്‍ററില്‍ വിവിധ വിഭാഗങ്ങള്‍ക്കുപുറമെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലാബ് സൗകര്യവുമുണ്ട്. ഗ്രാൻഡ് ഓപണിങ്ങിനോട് അനുബന്ധിച്ച് പ്രത്യേക ഹെല്‍ത്ത് പാക്കേജ് പ്രഖ്യാപിച്ചു. മൂന്നു ഡോക്ടര്‍മാരുടെ കണ്‍സൽട്ടേഷനും 40ല്‍ പരം ടെസ്റ്റുകളും പരിശോധനകളും ഇതുവഴി ലഭിക്കും. ഒമ്പതു ദീനാറിന് സി.ബി.സി, എഫ്.ബി.എസ്, യൂറിയ, യൂറിൻ അനാലിസിസ്, ലിപ്പിഡ് പ്രൊഫൈൽ, എ.എസ്.ടി-എസ്.ജി.പി.ടി, എ.എസ്.ടി-എസ്.ജി.ഒ.ടി, ഇ.സി.ജി, ക്രിയാറ്റിൻ, യൂറിക് ആസിഡ്, ചെസ്റ്റ് എക്സ്റേ, ബി.എം.ഡി തുടങ്ങിയ പ്രധാന പരിശോധന നടത്താം.

ഫിസിഷ്യൻ, ഇ.എൻ.ടി, ഒഫ്താൽമോളജി കൻസൽട്ടേഷനും ലഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.സാധാരണക്കാരായ പ്രവാസികൾ താമസിക്കുന്ന ഫഹാഹീല്‍ മേഖലയില്‍ മിതമായ നിരക്കില്‍ ചികിത്സ ഉറപ്പാക്കുമെന്ന് ഗ്രൂപ് ചെയര്‍മാന്‍ വി.പി. മുഹമ്മദലി പറഞ്ഞു. കുവൈത്തിലും മറ്റ് ഗള്‍ഫ്‌ രാജ്യങ്ങളിലുമായി കൂടുതല്‍ ശാഖകള്‍ തുടങ്ങാന്‍ ഗ്രൂപ്പിന് പദ്ധതി ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Medex Medical Care started in Fahaheel
Next Story