മെഡക്സ് മെഡിക്കൽ കെയറിൽ ഗൈനക്കോളജി വിഭാഗം വിപുലീകരിച്ചു
text_fieldsമെഡക്സ് മെഡിക്കൽ കെയറിൽ ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ് വിപുലീകരണ ഉദ്ഘാടന
ചടങ്ങിൽ കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: മെഡക്സ് മെഡിക്കൽ കെയറിൽ ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ് വിപുലീകരിച്ചു. ഫഹാഹീൽ ക്ലിനിക്കിന്റെ അഞ്ചാം നിലയിൽ ഗൈനെക്കോളജി ഡിപ്പാർട്മെന്റിന് മാത്രമായി ഒരു ഫ്ലോർ പ്രവർത്തന സജ്ജമാക്കി.
മെഡകസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അലി വി.പി ഉദ്ഘാടനം ചെയ്തു. മെഡക്സ് സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണെത്ത്, വിവിധ വിഭാഗങ്ങളിലെ മാനേജർമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ഗൈനെക്കോളജി ഡിപ്പാർട്ട്മെന്റിന് മാത്രമായി ഒരു ഫ്ലോർ ഒരുക്കുന്നതിലൂടെ രോഗികൾക്കും കൂടെയുള്ളവർക്കും കൂടുതൽ സൗകര്യപ്രദമാവും. രോഗികളെ പരിശോധിക്കാൻ മികച്ച സൗകര്യങ്ങൾ ഇവിടെ ഒരുക്കിയതായും ഉദ്ഘാടന ശേഷം മുഹമ്മദ് അലി വി.പി അറിയിച്ചു.
നിലവിൽ ഡോ. ശ്രീജയലളിത ,ഡോ. ഷെയ്ഖ് അസ്മ എന്നിവരുടെ സേവനം മെഡക്സ് മെഡിക്കൽ കെയറിൽ ലഭ്യമാണെന്ന് മാനേജ്മന്റ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

