മെഡക്സ് മെഡിക്കൽ കെയർ ഈദ്-വിഷു-ഈസ്റ്റർ ആഘോഷം
text_fieldsമെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റും സി.ഇ.ഒയുമായ
വി.പി. മുഹമ്മദലി, ഫാ.ഡേവിസ് ചിറമേലിനെ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആതുരസേവന ദാതാക്കളായ മെഡക്സ് മെഡിക്കൽ കെയർ ഈദ്-വിഷു-ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. മെഡക്സ് മെഡിക്കൽ കെയർ ജീവനക്കാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷത്തെ വർണാഭമാക്കി. മെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജാതി മതങ്ങൾക്ക് അതീതമായി മനുഷ്യർ ഒന്നാണെന്നും പരസ്പരം മാനുഷിക മൂല്യങ്ങൾ എപ്പോഴും ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം ഉണർത്തി.
കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ മുഖ്യാതിഥിയായി പങ്കെടുത്തു. സ്നേഹത്തിന്റെ സന്ദേശങ്ങളാണ് ഈദ്-വിഷു-ഈസ്റ്റർ ആഘോഷങ്ങൾ പങ്കുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവയവദാനത്തിന്റെ പ്രസക്തിയും മഹത്വവും അദ്ദേഹം വിവരിച്ചു. മാനേജ്മെന്റ് പ്രതിനിധികളും സ്റ്റാഫും പങ്കെടുത്തു.

