മെഡക്സ് മെഡിക്കൽ കെയർ-ബി.ഡി.കെ രക്തദാന ക്യാമ്പ്
text_fieldsമെഡക്സ് മെഡിക്കൽ കെയർ- ബി.ഡി.കെ രക്തദാന ക്യാമ്പിൽ നിന്ന്
കുവൈത്ത് സിറ്റി: ഗാന്ധിജയന്തി ദിനത്തിൽ മെഡക്സ് മെഡിക്കൽ കെയറും ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ക്യാമ്പ് മെഡക്സ് സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷത വഹിച്ചു. ജയൻ സദാശിവൻ ആശംസ നേർന്നു. മെഡഎക്സ് മെഡിക്കൽ കെയർ മാനേജർ അജയ്‌കുമാർ വിശ്വനാഥൻ സ്വാഗതവും ബി.ഡി.കെ ഭാരവാഹി നളിനാക്ഷൻ നന്ദിയും പറഞ്ഞു.
മെഡക്സ് മെഡിക്കൽ കെയർ ജീവനക്കാരും മറ്റ് സന്നദ്ധ രക്തദാതാക്കളും രക്തദാനം നടത്തി. ബി.ഡി.കെ ചാപ്റ്റർ പ്രവർത്തകരായ രാജൻ തോട്ടത്തിൽ, സോഫി രാജൻ, ഷീബ, വിനോദ്, കലേഷ്, ബീന, തോമസ് അടൂർ, അശ്വിൻ, ജോളി, സൗമിനി, ബിജി മുരളി, പ്രശാന്ത്, മനോജ് മാവേലിക്കര എന്നിവരും മെഡഎക്സ് മെഡിക്കൽ കെയർ ജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകി.
രക്തദാന ക്യാമ്പുകളോ ബോധവൽക്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർക്ക് 69997588 എന്ന നമ്പറിൽ ബി.ഡി.കെയുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

