Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോകകപ്പ് ആവേശവുമായി...

ലോകകപ്പ് ആവേശവുമായി ‘മെഡെക്സ് കിക്ക് മാസ്റ്റർ’

text_fields
bookmark_border
ലോകകപ്പ് ആവേശവുമായി ‘മെഡെക്സ് കിക്ക് മാസ്റ്റർ’
cancel
camera_alt

‘മെഡെക്സ് കിക്ക് മാസ്റ്റർ’ വിജയിക്ക് സമ്മാനങ്ങൾ കൈമാറുന്നു

കുവൈത്ത് സിറ്റി: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ് സംഘടിപ്പിച്ച 'മെഡെക്സ് കിക്ക് മാസ്റ്റർ' പെനാൽറ്റി ഷൂട്ടൗട്ട് മത്സരം അബ്ബാസിയ ആസ്പയർ ബൈലിംഗ്വൽ സ്കൂളിൽ നടന്നു. മുന്നൂറോളം ഫുട്ബാൾ പ്രേമികളും കായിക പ്രതിഭകളും പങ്കെടുത്ത മത്സരത്തിൽ ഷരത്ത് കാസർകോട് മെഡെക്സ് കിക്ക് മാസ്റ്റർ കിരീടം നേടി. ആശിഖ് മലപ്പുറം മികച്ച ഗോൾകീപ്പറായി.

മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദലി കിക്കോഫ് നിർവഹിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ലോകകപ്പിന്റെ ആവേശത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇത്തരം കായിക പരിപാടികൾ പ്രവാസികളുടെ മാനസികോല്ലാസത്തിനും ശാരീരികക്ഷമതക്കും പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. വിജയികൾക്കുള്ള ഐഫോൺ 17 ഉൾപ്പെടെയുള്ള സമ്മാനങ്ങൾ അദ്ദേഹം വിതരണം ചെയ്തു.

മെഡെക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ ഫർവാനിയയിലെ മൂന്നാമത് ശാഖയായ അൽ മെഡക്സ് മെഡിക്കൽ സെന്ററിന്റെ സേവനങ്ങളും നിലവിലുള്ള പ്രത്യേക ഓഫറുകളും സംബന്ധിച്ച് സി.ഇ.ഒ.ഷറഫുദ്ദീൻ കണ്ണേത്ത് വിശദീകരിച്ചു.

ജനറൽ മാനേജർ ഇംതിയാസ് അഹമ്മദ്, ഓപ്പറേഷൻസ് മാനേജർ ജുനൈസ്, ഇൻഷുറൻസ് മാനേജർ അജയ്, എച്ച്.ആർ.മാനേജർ ജസീൽ, എച്ച്.ആർ. അസിസ്റ്റന്റ് മഹ്മൂദ് റാഫി, മാർക്കറ്റിംഗ് മാനേജർ റെനീഷ്, കെഫാക്ക് സെക്രട്ടറി ഇസ്മാഈൽ, മെഡെക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ ജീവനക്കാരും പങ്കെടുത്തു.

‘മെഡെക്സ് കിക്ക് മാസ്റ്റർ’ ഷൂട്ടൗട്ട് മത്സരത്തിൽ ചെയർമാൻ മുഹമ്മദലി സംസാരിക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamfifa worldcupShoot out conestKuwait
News Summary - 'Medex Kick Master' with World Cup excitement
Next Story