Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഏഷ്യൻ ഗെയിംസിൽ വീണ്ടും...

ഏഷ്യൻ ഗെയിംസിൽ വീണ്ടും മെഡൽ; വെള്ളി തിളക്കത്തിൽ കുവൈത്ത്

text_fields
bookmark_border
അ​ബ്ദു​ല്ല ഷ​അ​ബാ​ൻ
cancel
camera_alt

അ​ബ്ദു​ല്ല ഷ​അ​ബാ​ൻ

കു​വൈ​ത്ത് സി​റ്റി: ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ കു​വൈ​ത്തി​ന് വീ​ണ്ടും മെ​ഡ​ൽ നേ​ട്ടം. വെ​ള്ളി​യാ​ഴ്ച കു​മി​ത്തെ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ദേ​ശീ​യ ക​രാ​ട്ടേ ടീം ​താ​രം അ​ബ്ദു​ല്ല ഷ​അ​ബാ​ൻ വെ​ള്ളി മെ​ഡ​ൽ നേ​ടി. 60 കി​ലോ​ഗ്രാ​മി​ൽ താ​ഴെ​യു​ള്ള കു​മി​ത്തെ മ​ത്സ​ര​ത്തി​ലാ​ണ് രാ​ജ്യ​ത്തി​നാ​യി അ​ബ്ദു​ല്ല​യു​ടെ അ​ഭി​മാ​ന​നേ​ട്ടം. ഇ​തോ​ടെ 19ാമ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ കു​വൈ​ത്തി​ന്റെ മെ​ഡ​ലു​ക​ളു​ടെ എ​ണ്ണം ഒ​മ്പ​താ​യി. ര​ണ്ടു സ്വ​ർ​ണ​വും നാ​ലു വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വു​മാ​ണ് കു​വൈ​ത്തി​ന്റെ സ​മ്പാ​ദ്യം.

ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ഉ​സ്ബ​കി​സ്താ​നി എ​തി​രാ​ളി​യോ​ട് 5/7 എ​ന്ന ചെ​റി​യ സ്‌​കോ​റി​നാ​ണ് അ​ബ്ദു​ല്ല ഷ​അ​ബാ​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത്. മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും വെ​ള്ളി മെ​ഡ​ലും നേ​ടി​യ അ​ബ്ദു​ല്ല​യെ കു​വൈ​ത്ത് അ​ധി​കൃ​ത​ർ അ​ഭി​ന​ന്ദി​ച്ചു.

നേ​ര​ത്തേ ഷൂ​ട്ടി​ങ്ങി​ൽ അ​ബ്ദു​ല്ല അ​ൽ ത​റാ​ഖി, 110 മീ​റ്റ​ർ ഹ​ർ​ഡ്ൽ​സി​ൽ യാ​ക്കൂ​ബ് അ​ൽ യൂ​ഹ എ​ന്നി​വ​ർ സ്വ​ർ​ണ​വും അ​മ്പെ​യ്ത്തി​ൽ അ​ബ്ദു​ല്ല അ​ൽ ത​റാ​ഖി-​ഇ​മാ​ൻ അ​ൽ ഷ​മ സ​ഖ്യം, ഷൂ​ട്ടി​ങ് ട്രാ​പ് ടീ​മാ​യ ത​ലാ​ൽ അ​ൽ ത​റാ​ഖി, ഖാ​ലി​ദ് അ​ൽ മു​ദാ​ഫ്, അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ ഫൈ​ഹാ​ൻ, ഷൂ​ട്ടി​ങ് വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ത​ലാ​ൽ അ​ൽ ത​റാ​ഖി, ക​രാ​ട്ടേ കു​മി​ത്തെ വി​ഭാ​ഗ​ത്തി​ൽ അ​ബ്ദു​ല്ല ഷ​അ​ബാ​ൻ എ​ന്നി​വ​ർ കു​വൈ​ത്തി​നാ​യി വെ​ള്ളി​യും നേ​ടി.

ഫെ​ൻ​സി​ങ്ങി​ൽ യൂ​സ​ഫ് അ​ൽ ഷം​ലാ​ൻ, ക​രാ​ട്ടേ​യി​ൽ സ​യ്യി​ദ് സ​ൽ​മാ​ൻ അ​ൽ മൗ​സാ​വി, ഹാ​ൻ​ഡ്‌​ബാ​ൾ എ​ന്നി​വ​യി​ലാ​ണ് വെ​ങ്ക​ല മെ​ഡ​ൽ നേ​ട്ടം.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന കു​തി​ര​യോ​ട്ടം, ജിം​നാ​സ്റ്റി​ക് മ​ത്സ​ര​ങ്ങ​ളി​ൽ കു​വൈ​ത്ത് ടീം ​അം​ഗ​ങ്ങ​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian GamesKuwait
News Summary - Medal again at Asian Games; Kuwait -silver
Next Story