ദാവൂദി ബോറ സംഘടനയുമായി കൈകോർത്ത് മെഡ് എക്സ് മെഡിക്കൽ കെയർ
text_fieldsദാവൂദി ബോറ അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് മെഡ്എക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രമുഖ സംഘടനയായ ദാവൂദി ബോറ അംഗങ്ങൾക്കായി മെഡ് എക്സ് മെഡിക്കൽ കെയർ സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു.ഫഹാഹീൽ മെഡ്എക്സ് മെഡിക്കൽ കെയറിൽ നടന്ന ചടങ്ങിൽ മെഡ്എക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി പ്രിവിലേജ് കാർഡ് പ്രകാശനം നിർവഹിച്ചു.
ജനറൽ മാനേജർ അനീഷ് മോഹൻ, ഇൻഷുറൻസ് മാനേജർ അജയ്കുമാർ, ഓപറേഷൻ മാനേജർ ജുനൈസ് കൊയിമ, ദാവൂദി ബോറ ഫഹാഹീൽ ഏരിയ തലവൻ അമിൽ സാഹിബ് ശൈഖ് ഹൈദർ ബ്ലൂ, സെക്രട്ടറി ശൈഖ് ഷാഖിർ താപിയ, ട്രഷറർ ശൈഖ് ഹുസേഫ ഹമീദ്, ഹെൽത്ത് കോഡിനേറ്റർ മുല്ല ജോഹർ ഫൈസി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

