കല കുവൈത്തിന് ആരോഗ്യപരിരക്ഷ ഒരുക്കി മെഡ് എക്സ് മെഡിക്കൽ കെയർ
text_fieldsകല കുവൈത്ത് അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് മെഡ് എക്സ് മെഡിക്കൽ കെയർ ജനറൽ മാനേജർ ഇംതിയാസ് അഹമ്മദിൽനിന്ന് കല കുവൈത്ത് ആക്ടിങ് പ്രസിഡന്റ് ശൈമേഷ് ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: കല കുവൈത്തും മെഡ് എക്സ് മെഡിക്കൽ കെയർ ഫഹാഹീലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിനോടനുബന്ധിച്ച് കല കുവൈത്ത് അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് മെഡ് എക്സ് മെഡിക്കൽ കെയർ ജനറൽ മാനേജർ ഇംതിയാസ് അഹമ്മദിൽനിന്ന് കല കുവൈത്ത് ആക്ടിങ് പ്രസിഡന്റ് ശൈമേഷ് ഏറ്റുവാങ്ങി. കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സാമൂഹിക വിഭാഗം സെക്രട്ടറി പി.ജി. ജ്യോതിഷ്, ഫഹാഹീൽ മേഖല സെക്രട്ടറി സജീവ് മാന്താനം, ജോയന്റ് സെക്രട്ടറി ജിതിൻ പ്രകാശ്, മെഡ് എക്സ് മെഡിക്കൽ കെയർ മെഡിക്കൽ ഡയറക്ടർ ഡോ. അഹ്മദ് ഹംദി, ഓപറേഷൻ മാനേജർ ജുനൈസ് കോയിമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

