നടപടികൾ ഫലം കണ്ടു; കുട്ടികളുടെ കുറ്റകൃത്യങ്ങളിൽ കുറവ്
text_fieldsകുവൈത്ത് സിറ്റി: കുറ്റകൃത്യങ്ങൾ തടയുന്നതിനും പ്രതിരോധം ശക്തമാക്കുന്നതിനുമായി സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കണ്ടു. രാജ്യത്ത് പ്രായപൂർത്തിയാകാത്തവർ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ കുറവ്. 2025-ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ, 2026-ന്റെ ആദ്യ പകുതിയിൽ ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം 1,523-ൽ നിന്ന് 795-ആയി കുറഞ്ഞു. 48 ശതമാനമാണ് കുറവുണ്ടായെന്നും നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുമൈത് പറഞ്ഞു.
ഈ വിഭാഗങ്ങളുടെ കുറ്റകൃത്യങ്ങൾ തുടർച്ചയായി രണ്ടാം വർഷവും കുറഞ്ഞുവരികയാണ്. 1,665 കേസുകൾ രേഖപ്പെടുത്തിയ 2024-ലെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ കുറവ് 52 ശതമാനത്തിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗതാഗതവുമായി ബന്ധപ്പെട്ട കേസുകളിൽ 63 ശതമാനത്തിന്റെ കുറവാണുണ്ടായത്. 2025-ലെ ആദ്യ പകുതിയിൽ 1,048 കേസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2026-ലെ ഇതേ കാലയളവിൽ അവ 383 ആയി കുറഞ്ഞു. ശാരീരിക ആക്രമണ കേസുകളിലും 32 ശതമാനം കുറവുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

