Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎം.സി.വൈ.എം...

എം.സി.വൈ.എം ബി.ഡി.കെയുമായി ചേർന്ന്​ രക്​തദാന ക്യാമ്പ്​ നടത്തി

text_fields
bookmark_border
എം.സി.വൈ.എം ബി.ഡി.കെയുമായി ചേർന്ന്​ രക്​തദാന ക്യാമ്പ്​ നടത്തി
cancel
camera_alt

ജോ​സ​ഫ് ക്രി​സ്​​റ്റോ​യു​ടെ സ്മ​ര​ണാ​ർ​ഥം കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെൻറി​െൻറ യു​വ​ജ​ന വി​ഭാ​ഗ​മാ​യ മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെൻറ്​ കു​വൈ​ത്തും ബി.​ഡി.​കെ കു​വൈ​ത്ത്​ ചാ​പ്​​റ്റ​റും ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പ്​

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ് കാ​ല​ത്ത് മ​ര​ണ​മ​ട​ഞ്ഞ കു​വൈ​ത്ത്​ മ​ല​ങ്ക​ര സ​ഭ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ ജോ​സ​ഫ് ക്രി​സ്​​റ്റോ​യു​ടെ സ്മ​ര​ണാ​ർ​ഥം കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെൻറി​െൻറ യു​വ​ജ​ന വി​ഭാ​ഗ​മാ​യ മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെൻറ്​ കു​വൈ​ത്തും (എം.​സി.​വൈ.​എം), ബ്ല​ഡ് ഡോ​ണേ​ഴ്​​സ്​ കേ​ര​ള കു​വൈ​ത്ത്​ ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി ര​ക്​​ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു.

അ​ദാ​ൻ ബ്ല​ഡ് ബാ​ങ്കി​ൽ വെ​ള്ളി​യാ​ഴ്‌​ച ഉ​ച്ച​ക്ക് ഒ​ന്നു​മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ 75ൽ​പ​രം കെ.​എം.​ആ​ർ.​എം- എം.​സി.​വൈ.​എം പ്ര​വ​ർ​ത്ത​ക​ർ ര​ക്തം ന​ൽ​കി. എം.​സി.​വൈ.​എം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എം.​സി.​വൈ.​എം പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ ജോ​ർ​ജ് രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​ആ​ർ.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ബു ജോ​ൺ, എം.​സി.​വൈ.​എം ആ​നി​മേ​റ്റ​ർ ആ​ൽ​ഫ്ര​ഡ് ചാ​ണ്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്യാ​മ്പ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​തി​ന് എം.​സി.​വൈ.​എ​മ്മി​നു​ള്ള പ്ര​ശം​സാ​ഫ​ല​കം ബി.​ഡി.​കെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ രാ​ജ​ൻ തോ​ട്ട​ത്തി​ൽ​നി​ന്ന്​ ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് ഏ​റ്റു​വാ​ങ്ങി.

എം.​സി.​വൈ.​എം സെ​ക്ര​ട്ട​റി ഫി​നോ മാ​ത്യു സ്വാ​ഗ​ത​വും തോ​മ​സ് ജോ​ൺ ബി.​ഡി.​കെ ന​ന്ദി​യും പ​റ​ഞ്ഞു. ബി.​ഡി.​കെ കോ​ഓ​ഡി​നേ​റ്റ​ർ ജി​തി​ൻ ജോ​സ് പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. എം.​സി.​വൈ.​എം പ്ര​വ​ർ​ത്ത​ക​രാ​യ ജ​യിം​സ്, നോ​ബി​ൻ ഫി​ലി​പ്, ബി​ൻ​സു റി​ജോ, റി​ങ്കി ഏ​ലി​യാ​സ്, റ​ജി അ​ച്ച​ൻ​കു​ഞ്ഞ്, ബി.​ഡി.​കെ പ്ര​വ​ർ​ത്ത​ക​രാ​യ ന​ളി​നാ​ക്ഷ​ൻ, വി​നോ​ത് കു​മാ​ർ, സോ​ഫി​രാ​ജ​ൻ, ലി​നി ജ​യ​ൻ, ശ്രീ​കു​മാ​ർ, വേ​ണു​ഗോ​പാ​ൽ, മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളും ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും, കൂ​ടാ​തെ ര​ക്തം ആ​വ​ശ്യ​മാ​യി വ​രു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും 69997588, 51510076 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donationmcym
News Summary - MCYM conducted a blood donation camp in association with BDK
Next Story