Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎം.​സി.​എ​സ്...

എം.​സി.​എ​സ് കൊ​യി​ലാ​ണ്ടി കു​വൈ​ത്ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി

text_fields
bookmark_border
എം.​സി.​എ​സ് കൊ​യി​ലാ​ണ്ടി കു​വൈ​ത്ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി
cancel
camera_alt

എം.​സി.​എ​സ് കൊ​യി​ലാ​ണ്ടി കു​വൈ​ത്ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: മു​സ്‍ലിം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി കൊ​യി​ലാ​ണ്ടി കു​വൈ​ത്ത് (എം.​സി.​എ​സ്) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. അ​ഫ്ഫാ​ൻ അ​ബ്ദു​ൽ വാ​ഹി​ദി​ന്റെ ഖി​റാ​അ​ത്തോ​ടെ തു​ട​ങ്ങി​യ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്റ് മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഷീ​ർ ബാ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് നൗ​ഫ​ലും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് റ​മീ​സ് ബാ​ത്ത​യും അ​വ​ത​രി​പ്പി​ച്ചു. സ​കാ​ത് സെ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ബ്ദു​ൽ വാ​ഹി​ദും റി​ലീ​ഫ് സെ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബ​ഷീ​റും വി​ശ​ദീ​ക​രി​ച്ചു.

കൊ​യി​ലാ​ണ്ടി​യി​ലെ പൊ​തു​സ​മ്മ​ത​നാ​യി​രു​ന്ന കെ. ​ഇ​ബ്രാ​ഹിം മാ​ഷി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു. ഹം​സ മേ​പ്പാ​ട​ക​ത്ത് അ​നു​ശോ​ച​ന സ​ന്ദേ​ശം വാ​യി​ച്ചു. 2023 കൂ​പ്പ​ൺ അ​ബ്ദു​ൽ ക​രീം അ​മേ​ത്ത് ജാ​സ്സിം, സ​ലാ​ഹ്, ഹി​ദാ​യ​ത്ത് എ​ന്നി​വ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ആ​ത്തി​ഫ് മ​ജീ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MCS KoyilandiAnnual General Body
News Summary - MCS Koyilandi Kuwait Annual General Body
Next Story