എം.സി.ഐ 15 പ്രവാസികളുടെ സേവനം അവസാനിപ്പിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: 15 കുവൈത്ത് ഇതര ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം (എം.സി.ഐ) അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ അൻസി തീരുമാനമെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാണിജ്യ വ്യവസായ മന്ത്രിയും കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയുമായ മാസെൻ അൽ നഹ്ദയുടെ നിർദേശപ്രകാരം സ്വദേശിവത്കരണ പ്രക്രിയയുടെ ഭാഗമായാണ് നടപടി. ടൈപിസ്റ്റ്, വിദേശ വ്യാപാരം, നിയമകാര്യങ്ങൾ, സാങ്കേതിക പിന്തുണ, ആസൂത്രണ മേഖല, ഉപഭോക്തൃ സംരക്ഷണ മേഖല, സാമ്പത്തിക കാര്യങ്ങൾ, കോർപറേറ്റ് മേഖല, വാണിജ്യ ലൈസൻസുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന അക്കൗണ്ടന്റുമാർ തുടങ്ങിയ വിദേശികൾ പിരിച്ചുവിടാനുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുന്നതായി അൽറായി പത്രം റിപ്പോർട്ട് ചെയ്തു.
നോട്ടീസ് പീരിയഡ് പ്രകാരം ജൂൺ 29ന് ഇവരുടെ പ്രവൃത്തി കരാർ അവസാനിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

