Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.സി.എ മെഡിക്കൽ ക്യാമ്പും മഹാത്മാ ഗാന്ധി അനുസ്മരണവും

text_fields
bookmark_border
എം.സി.എ മെഡിക്കൽ ക്യാമ്പും മഹാത്മാ ഗാന്ധി അനുസ്മരണവും
cancel
camera_alt

എം.സി.എ കുവൈത്ത് അംഗങ്ങൾക്കായുള്ള മെട്രോ പ്രിവിലേജ് കാർഡിന്റെ ഉദ്ഘാടനം മെട്രോ ഗ്രൂപ് മാർക്കറ്റിങ് മാനേജർ ബഷീർ ബാത്ത നിർവഹിക്കുന്നു

കുവൈത്ത് സിറ്റി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് മലങ്കര കൾച്ചറൽ അസോസിയേഷൻ (എം.സി.എ -കുവൈത്ത്), മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 250 ലധികം പേർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.

പൊതുസമ്മേളനത്തിൽ മലങ്കര കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് എബി എബ്രഹാം പാലമൂട്ടിൽ അധ്യക്ഷത വഹിച്ചു. എം. സി.എ ജനറൽ സെക്രട്ടറി ജിനു കെ.എബ്രഹാം സ്വാഗതം പറഞ്ഞു.

മെട്രോ മെഡിക്കൽ ഗ്രൂപ്പ് കോർപ്പറേറ്റ് മാർക്കറ്റിംഗ് മാനേജർ ബഷീർ ബാത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.സി.എ ജോയിന്റ് സെക്രട്ടറി ബിനു വിളയിൽ രാജൻ മഹാത്മാ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ മലങ്കര കൾച്ചറൽ അസോസിയേഷൻ അംഗങ്ങൾക്കായുള്ള മെട്രോ പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനവും നടന്നു. മെട്രോ മെഡിക്കൽ ഗ്രൂപ് കോർപ്പറേറ്റ് മാർക്കറ്റിങ് മാനേജർ ബഷീർ ബാത്ത, എം.സി.എ പ്രസിഡന്റ് എബി എബ്രഹാമിനും പ്രോഗ്രാം കൺവീനർ ബിനു എബ്രഹാമിനും കാർഡ് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. എം.സി.എ ട്രഷറർ ടിങ്കു ജോയ് നന്ദി രേഖപ്പെടുത്തി. സിൽവി തോമസ് പരിപാടിയുടെ ഏകോപനം നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MCA Organizes Medical Camp and Mahatma Gandhi Remembrance
Next Story