എം.സി. ഫൈസലിന്റെ കുടുംബത്തിന് ‘ഒരുമ’ ധനസഹായം കൈമാറി
text_fieldsകുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗം ആയിരിക്കെ മരണപ്പെട്ട കോഴിക്കോട് പയ്യോളി മൂപ്പിച്ചതിൽ ഫൈസലിന്റെ കുടുംബത്തിന് ഒരുമയുടെ സഹായ ധനം കൈമാറി. ജമാഅത്തെ ഇസ് ലാമി പ്രാദേശിക അമീർ വി.കെ. അബ്ദുല്ല, ഒരുമ കുവൈത്ത് വൈസ് പ്രസിഡന്റ് സി.കെ. നജീബ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ലക്ഷം രൂപ കൈമാറിയതായി ഒരുമ കുവൈത്ത് അറിയിച്ചു.
കുവൈത്തിൽ പ്രവാസികളായ എല്ലാ മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ഒരുമ ഭാരവാഹികൾ അറിയിച്ചു. പദ്ധതിയിലെ അംഗങ്ങൾ മരണപ്പെട്ടാൽ അഞ്ചു ലക്ഷം രൂപ വരെ ധന സഹായം ലഭിക്കും.
ഹൃദയ ശസ്ത്രക്രിയ, ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം, കാൻസർ, കിഡ്നി രോഗം എന്നിവയുടെ ചികിത്സകൾക്കും ധന സഹായം ലഭിക്കും. ഹൃദയ ശസ്ത്രക്രിയക്ക് 50,000 ഇന്ത്യൻ രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം, കാൻസർ, കിഡ്നി ഡയാലിസിസ് ചികിത്സകൾക്ക് 25,000 ഇന്ത്യൻ രൂപയുമാണ് സഹായം ലഭിക്കുക. എല്ലാ വർഷവും ഡിസംബറിലാണ് ഒരുമ മെംബർഷിപ് കാമ്പയിൻ ഉണ്ടാവുക.

