‘മ​ഴ​വി​ല്ല്​’ചി​ത്ര​ര​ച​നാ മ​ത്സ​രം  ന​വം​ബ​ർ 10ന്​

  • ‘​എ​െൻറ കൃ​ഷി’ കാ​ർ​ഷി​ക മ​ത്സ​ര​  പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു

10:06 AM
12/10/2017
അ​ബ്ബാ​സി​യ: ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​രം ‘മ​ഴ​വി​ല്ല്-2017’ ന​വം​ബ​ർ 10ന്​ ​റി​ഗ്ഗ​ഇ അ​ൽ-​ജൗ​ഹ​റ ഗേ​ൾ​സ് സ്‌​കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന്​ ക​ല കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കി​ൻ​റ​ര്‍ ഗാ​ർ​ട്ട​ൻ, സ​ബ് ജൂ​നി​യ​ര്‍, ജൂ​നി​യ​ർ, സീ​നി​യ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ള്‍ക്കു​ള്ള ര​ജി​സ്​​ട്രേ​ഷ​ന്‍ www.kalakuwait.com  വെ​ബ്സൈ​റ്റ് വ​ഴി​യും വി​വി​ധ സ്കൂ​ളു​ക​ള്‍ മു​ഖേ​ന​യും ന​ട​ന്നു​വ​രു​ന്നു. അ​ബ്ബാ​സി​യ, ഫ​ഹാ​ഹീ​ല്‍, അ​ബു​ഹ​ലീ​ഫ, സാ​ല്‍മി​യ എ​ന്നീ ക​ല സ​​െൻറ​റു​ക​ളി​ല്‍ ‘മ​ഴ​വി​ല്ല്2017’ ​െൻ​റ ര​ജി​സ്ട്രേ​ഷ​ന്‍ സ്വീ​ക​രി​ക്കും. നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ര്‍ക്ക് സ്വ​ര്‍ണ​മെ​ഡ​ലു​ക​ളും ഓ​രോ വി​ഭാ​ഗ​ത്തി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 10 പേ​ര്‍ക്ക് ആ​ക​ര്‍ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജോ​സ​ഫ് പ​ണി​ക്ക​ര്‍  ചെ​യ​ര്‍മാ​നാ​യും പി.​ബി. സു​രേ​ഷ് ജ​ന​റ​ല്‍ ക​ണ്‍വീ​ന​റു​മാ​യു​ള്ള ക​മ്മി​റ്റി​യാ​ണ് മ​ത്സ​ര​ത്തി​ന്​ നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97961678, 97262978, 97683397, 24317875 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. ക​ല കു​വൈ​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ‘എ​​​െൻറ കൃ​ഷി’ കാ​ർ​ഷി​ക മ​ത്സ​ര​ത്തി​​​െൻറ പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. അ​ബ്ബാ​സി​യ ക​ല സ​​െൻറ​റി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത് കു​മാ​ർ, ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സു​ഗ​ത​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി, ട്ര​ഷ​റ​ർ ര​മേ​ശ് ക​ണ്ണ​പു​രം, മീ​ഡി​യ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
COMMENTS