രാജ്യത്ത് സുരക്ഷിതത്വവും സമൃദ്ധിയും നിലനിൽക്കട്ടെ -അമീർ
text_fieldsഇറ്റലിയിൽനിന്ന് തിരച്ചെത്തിയ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: ഇറ്റലിയിലെ സ്വകാര്യ സന്ദർശനത്തിനുശേഷം അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്തിൽ തിരിച്ചെത്തി. വിമാനത്താവളത്തിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, മറ്റു മുതിർന്ന ഉദ്യോഗസഥർ എന്നിവർ അമീറിനെ സ്വീകരിച്ചു.
അമീറിന്റെ തിരിച്ചുവരവിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഗാധമായ സംതൃപ്തി രേഖപ്പെടുത്തി. അമീറിന് പൂർണ ആരോഗ്യവും ക്ഷേമവും നേർന്ന കിരീടാവകാശി, രാജ്യത്തെ സുരക്ഷിതമായി നിലനിർത്താനും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കാനുമുള്ള വികസനം തുടരാനും അദ്ദേഹത്തിന് ദൈവാനുഗ്രഹമുണ്ടാകട്ടെ എന്ന് പ്രാർഥിച്ചു.
രാജ്യത്ത് സുരക്ഷിതത്വവും സമൃദ്ധിയും നിലനിൽക്കട്ടെ എന്ന പ്രാർഥനയോടെ അമീർ, കിരീടാവകാശിക്ക് മറുപടി സന്ദേശം അയച്ചു. എല്ലാ നേതാക്കൾക്കും മാതൃരാജ്യത്തെ സേവിക്കാനും കുവൈത്തിനെ മുൻനിരയിൽ നിലനിർത്താനും, ആഗോളതലത്തിൽ അതിന്റെ പദവി ഉയർത്താനും അഭിലഷണീയമായ വികസനം കൈവരിക്കാനും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

