ഇന്ത്യ ഹൗസിൽ മാവിൻ തൈ നട്ടു
text_fieldsഇന്ത്യ ഹൗസിൽ അംബാസഡർ സിബി ജോർജ് നട്ട മാവിൻ തൈക്ക് അദ്ദേഹത്തിെൻറ പത്നി ജോയ്സ് സിബി ജോർജ് വെള്ളമൊഴിക്കുന്നു
കുവൈത്ത് സിറ്റി: സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ഇന്ത്യ ഹൗസിൽ അംബാസഡർ സിബി ജോർജ് മാവിൻതൈ നട്ടു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രകൃതി സംരക്ഷണത്തിെൻറ പ്രധാന്യം ഉൗന്നിപ്പറയുന്നുണ്ടെന്നും അംബാസഡർ പറഞ്ഞു. കഴിഞ്ഞ വർഷം അംബാസഡർ നട്ട മാവിൻ തൈ അടുത്തിടെ കായ്ച്ചിരുന്നു.
ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിെൻറയും ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷത്തിെൻറയും അടയാളമായി ഇന്ത്യാ ഹൗസിൽ നട്ട മാവിൻ തൈ വളർന്നു പടർന്ന് പന്തലിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

