ബിഷപ് മൂർ കോളജ് അലുംനി മുതിർന്ന നേതാക്കളെ ആദരിച്ചു
text_fieldsമാവേലിക്കര ബിഷപ് മൂർ കോളജ് കുവൈത്ത് പൂർവ വിദ്യാർഥി കൂട്ടായ്മ മുതിർന്ന നേതാക്കളെ ആദരിക്കാൻ സംഘടിപ്പിച്ച പരിപാടി
കുവൈത്ത് സിറ്റി: മാവേലിക്കര ബിഷപ് മൂർ കോളജ് കുവൈത്ത് പൂർവ വിദ്യാർഥി കൂട്ടായ്മ 'നിറവ് 2021' എന്ന പേരിൽ അറുപതിെൻറ നിറവിലെത്തിയ സാം പൈനുംമൂട്, എ.ഐ. കുര്യൻ, എം.വി. ജോൺ, ജോർജ് ഈപ്പൻ എന്നിവരെ ആദരിച്ചു. സാം പൈനുംമൂട് ലോക കേരള സഭാംഗവും അലുംനി രക്ഷാധികാരിയുമാണ്. എ.ഐ. കുര്യൻ, എം.വി. ജോൺ ഉപദേശക സമിതി അംഗവും ജോർജ് ഈപ്പൻ അലുംനിയുടെ പ്രഥമ സെക്രട്ടറിയുമാണ്. നാലുപേർക്കും ആശംസപത്രവും പൊന്നാടയും നൽകി ആദരിച്ചു.
ചടങ്ങിൽ പ്രസിഡൻറ് മനോജ് പരിമണം അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഫ്രാൻസിസ് ചെറുകോൽ സ്വാഗതവും ട്രഷറർ സംഗീത് സോമനാഥ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർമാരായി ബാബുജി ബത്തേരി, പൗർണമി സംഗീത്, ശ്യാം ശിവൻ എന്നിവർ പ്രവർത്തിച്ചു. ചെസ്സിൽ രാമപുരം, നിസാർ കെ. റഷീദ്, ജിജു ലാൽ എന്നിവർ സംസാരിച്ചു. ബി.എം.സി മ്യൂസിക് ടീമിെൻറ ഗാനമേളയും വിവിധ പരിപാടികളും അരങ്ങേറി. സെക്രട്ടറി ബാബു ഗോപാൽ, വൈസ് പ്രസിഡൻറ് ലേഖ ശ്യാം, അനീഷ് കണ്ണങ്കര, സുഷിൻ സാമുവേൽ, ഡാൻ ജോർജ്, ഷൈജി തരകൻ, ജയകുമാർ, മനോജ് ജോൺ, ജോബിൻ ബാബു, ജേക്കബ് അലക്സാണ്ടർ, മനോജ് ചെറിയാൻ ജേക്കബ്, ഷാരൺ, റിനി ടോം, ഡോ. ഗോപകുമാർ, അജിത്ത് കണ്ണംപാറ, സതീഷ് സി. പിള്ള എന്നിവർ നേതൃത്വം നൽകി.

