മാവേലിക്കര അസോ. വാർഷികാഘോഷം
text_fieldsകുവൈത്ത് സിറ്റി: മാവേലിക്കര അസോസിയേഷൻ കുവൈത്ത് 15ാമത് വാർഷിക പരിപാടിയും ഓണാഘോഷവും സംഘടിപ്പിച്ചു. സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ബിനോയ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സണ്ണി പത്തിച്ചിറ, സാമൂഹിക പ്രവർത്തകൻ സാം പൈനുംമൂട്, ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡൻറ് രാജീവ് നാടുവിലേമുറി, ഉപദേശക ബോർഡ് അംഗം എ.ഐ. കുര്യൻ, വനിത ചെയർപേഴ്സൻ ധന്യ ലക്ഷ്മി, പിന്നണി ഗായിക രൂപ രേവതി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നൈനാൻ ജോൺ സ്വാഗതവും പ്രോഗ്രാം കൺവീനർ സംഗീത് സോമനാഥ് നന്ദിയും പറഞ്ഞു.
സുവനീർ കൺവീനർ മനോജ് പരിമണം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാറിന് നൽകി വാർഷിക സുവനീർ പ്രകാശനം ചെയ്തു. 43 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് പോകുന്ന മുതിർന്ന അംഗം ജേക്കബ് അബ്രഹാമിന് (റോയ്) പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ സംഘടനയുടെ ഉപഹാരം നൽകി.രോഹിത് ശ്യാമിെൻറ പ്രാർഥനാഗാനത്തോടെ ആരംഭിച്ച ആഘോഷത്തിൽ തിരുവാതിര, വഞ്ചിപ്പാട്ട്, നൃത്തങ്ങൾ, ഫാഷൻ ഷോ, സംഗീത പരിപാടി, നൃത്തശിൽപം തുടങ്ങിയ പരിപാടികളും അരങ്ങേറി. ഒാണസദ്യയുമുണ്ടായിരുന്നു.
