Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്രിസ്തുവിന്റെ...

ക്രിസ്തുവിന്റെ അന്ത്യത്താഴ ഓർമ പുതുക്കി പെസഹ വ്യാഴം

text_fields
bookmark_border
ക്രിസ്തുവിന്റെ അന്ത്യത്താഴ ഓർമ പുതുക്കി പെസഹ വ്യാഴം
cancel
camera_alt

കുവൈത്തിലെ ദേവാലയത്തിൽ നടന്ന പെസഹ വ്യാഴം ചടങ്ങിൽനിന്ന്

കുവൈത്ത് സിറ്റി: ക്രിസ്തുവിന്റെ അന്ത്യത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കി കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ പെസഹ വ്യാഴം ആചരിച്ചു. ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും പെസഹ അപ്പം മുറിക്കലും നടന്നു. പുലർച്ചെ 5.30 ഓടുകുടി വിവിധ ദേവാലയങ്ങളിൽ ബലിയർപ്പണങ്ങളും കാൽകഴുകൽ ശുശ്രുഷയും നടന്നു. 100 കണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. അതേസമയം, മേഖലയിലെയും രാജ്യത്തെയും പ്രത്യേക സാഹചര്യത്തിൽ ചുരുക്കം പള്ളികളിലാണ് വലിയ രൂപത്തിലുള്ള ചടങ്ങുകൾ നടന്നത്.

വിശുദ്ധ വാരാചരണത്തിലെ അഞ്ചാം ദിവസമാണ് പെസഹ വ്യാഴം. വെള്ളിയാഴ്ച യേശുയേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയിൽ ക്രൈസ്‍വ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കും. ദേവാലയങ്ങളില്‍ വെള്ളിയാഴ്ച രാവിലെ മുതൽ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും. അ​ന്ത്യ അ​ത്താ​ഴ സ്മ​ര​ണ പു​തു​ക്കു​ന്ന പെ​സ​ഹ വ്യാ​ഴം, കു​രി​ശു​മ​ര​ണ ദി​ന​മാ​യ ദു:ഖ​വെ​ള്ളി എ​ന്നീ ആ​ത്മീ​യ ദി​ന​ങ്ങ​ൾ ക​ട​ന്ന് യേ​ശു​വി​ന്‍റെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പി​ന്‍റെ ഓ​ർ​മ പു​തു​ക്കു​ന്ന ഈ​സ്റ്റ​റോ​ടെ വി​ശു​ദ്ധ​വാ​രാ​ച​ര​ണവും പൂ​ർ​ത്തി​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmaundy thursdayKuwaitChrist's Last Supper
News Summary - Maundy Thursday commemorates Christ's Last Supper
Next Story