Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ന്ത്യ​അ​ത്താ​ഴ...

അ​ന്ത്യ​അ​ത്താ​ഴ വി​രു​ന്നി​ന്റെ ഓ​ർ​മ പു​തു​ക്കി പെ​സ​ഹ വ്യാ​ഴം

text_fields
bookmark_border
Maundy thursday
cancel
camera_alt

കു​വൈ​ത്ത് സെ​ന്റ്‌ ഗ്രി​ഗോ​റി​യോ​സ്‌ മ​ഹാ​ഇ​ട​വ​ക​യു​ടെ പെ​സ​ഹ പ്പെ​രു​ന്നാ​ളി​ന് യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: ക്രി​സ്തു​വി​ന്റെ അ​ന്ത്യ​അ​ത്താ​ഴ വി​രു​ന്നി​ന്റെ ഓ​ർ​മ പു​തു​ക്കി കു​വൈ​ത്തി​ലെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ പെ​സ​ഹ വ്യാ​ഴം ആ​ച​രി​ച്ചു. ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ളും പെ​സ​ഹ അ​പ്പം വി​ത​ര​ണ​വും ന​ട​ന്നു. സെ​ന്റ്‌ ഗ്രി​ഗോ​റി​യോ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക പെ​സ​ഹ പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു. കു​വൈ​ത്ത് മ​ഹാ ഇ​ട​വ​ക​യു​ടെ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌ മ​ല​ങ്ക​ര​സ​ഭ​യു​ടെ അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത, ഇ​ട​വ​ക വി​കാ​രി ഫാ.​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ.​ലി​ജു കെ.​പൊ​ന്ന​ച്ച​ൻ, ഫാ.​ഗീ​വ​ർ​ഗീ​സ്‌ ജോ​ൺ, ഫാ. ​റി​നി​ൽ പീ​റ്റ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ഭ​വ​ന​ങ്ങ​ളി​ൽ ത​യാ​റാ​ക്കി​യ പെ​സ​ഹ അ​പ്പം വി​ത​ര​ണ​വും ന​ട​ന്നു.

കു​വൈ​ത്ത് സി​റ്റി മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ പെ​സ​ഹ​ദി​ന കു​ർ​ബാ​ന​ശു​ശ്രൂ​ഷ

വ്യാ​ഴാ​ഴ്ച്ച വൈ​കീ​ട്ട്‌ സാ​ൽ​മി​യ സെ​ന്റ്‌ മേ​രീ​സ്‌ ചാ​പ്പ​ലി​ൽ യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ന്നു. കു​വൈ​ത്ത് സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പെ​സ​ഹ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​സി​ജി​ൽ ജോ​സ് വി​ല​ങ്ങാ​ൻ​പാ​റ നേ​തൃ​ത്വം ന​ൽ​കി.​ നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കോ​മ്പൗ​ണ്ടി​ൽ ന​ട​ന്ന കു​ർ​ബാ​ന​യി​ലും ശു​ശ്രൂ​ഷ​ക​ളി​ലും കു​വൈ​ത്തി​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. കു​വൈ​ത്ത് സി​റ്റി മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ പെ​സ​ഹ ദി​ന കു​ർ​ബാ​ന​ശു​ശ്രൂ​ഷ അ​ബ്ബാ​സി​യ ആ​സ്പെ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

കു​വൈ​ത്ത് സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യം പെ​സ​ഹ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​സി​ജി​ൽ ജോ​സ് വി​ല​ങ്ങാ​ൻ​പാ​റ നേ​തൃ​ത്വം ന​ൽ​കു​ന്നു

ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌ വി​കാ​രി. ഫാ.​എ.​ടി. സ​ഖ​റി​യ, മാ​ർ​ത്തോ​മ്മ സു​വി​ശേ​ഷ​ക പ്ര​സം​ഗ​സം​ഘം സ​ഞ്ചാ​ര സെ​ക്ര​ട്ട​റി ഫാ.​ജി​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​വൈ​ത്ത് നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ​ക്ക് തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​കു​ര്യാ​ക്കോ​സ് മോ​ർ ക്ലി​മ്മീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ.​സ്റ്റീ​ഫ​ൻ ന​ടു​വ​ക്കാ​ട്ട്, ഫാ.​എ​ബ്ര​ഹാം ഷാ​ജി, ഫാ.​സി​ജി​ൽ ജോ​സ്, ഫാ.​സി.​പി. സാ​മു​വ​ൽ എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ലെ അ​ഞ്ചാം ദി​വ​സ​മാ​ണ് പെ​സ​ഹ വ്യാ​ഴം. പെ​സ​ഹ വ്യാ​ഴ​ത്തി​ലെ അ​വ​സാ​ന അ​ത്താ​ഴ കു​ർ​ബാ​ന, കു​​രി​​ശു​​മ​​ര​​ണ ദി​​ന​​മാ​​യ ദുഃ​ഖ​​വെ​​ള്ളി, ഉ​​യി​​ർ​​ത്തെ​​ഴു​​ന്നേ​​ൽ​​പി​​ന്‍റെ ഓ​​ർ​​മ പു​​തു​​ക്കു​​ന്ന ഈ​​സ്റ്റ​​ർ ദി​വ​സ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ൾ യേ​ശു​വി​ന്റെ ക​ഷ്ടാ​നു​ഭ​വ​വും മ​ര​ണ​വും ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പും സ്മ​രി​ക്കും.

കു​വൈ​ത്ത് നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ന​ട​ന്ന കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maundy thursdayKuwait NewsLast Supper
News Summary - MAUNDY THURSDAY
Next Story