കെ.ഇ.എ കമ്യൂണിറ്റി എക്സലൻസി അവാർഡ് മാത്യൂസ് വർഗീസിന് സമ്മാനിച്ചു
text_fieldsകെ.ഇ.എ കമ്യൂണിറ്റി എക്സലൻസി അവാർഡ് ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി സി.ഇ.ഒ മാത്യൂസ് വർഗീസിന് കൈമാറുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ് അസോസിയേഷൻ കുവൈത്ത് കമ്യൂണിറ്റി എക്സലൻസി അവാർഡ് ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി സി.ഇ.ഒ മാത്യൂസ് വർഗീസിന് കൈമാറി. കാസർകോട് ഉത്സവ് വേദിയിൽ കെ.ഇ.എ ചെയർമാൻ ഖലീൽ അഡൂർ മെമന്റോയും കൈമാറി. അഡ്വൈസറി ബോർഡ് അംഗം മുനവ്വർ മുഹമ്മദ് പൊന്നാട അണിയിച്ചു.
പ്രസിഡന്റ് പി.എ. നാസർ അധ്യക്ഷത വഹിച്ചു. മാത്യുസ് വർഗീസിനെ ട്രഷറർ സി.എച്ച് മുഹമ്മദ് കുഞ്ഞി സദസ്സിന് പരിചയപ്പെടുത്തി. ചീഫ് പാട്രൻ സത്താർ കുന്നിൽ, വൈസ് ചെയർമാൻ അഷ്റഫ് അയ്യൂർ, ജനറൽ സെക്രട്ടറി സുദൻ ആവിക്കര, ഓർഗനൈസിങ് സെക്രട്ടറി നാസർ ചുള്ളിക്കര, ചീഫ് കോഓഡിനേറ്റർ അസീസ് തളങ്കര എന്നിവർ ആശംസകൾ അർപ്പിച്ചു.
അരിജുൽ ഹുദ മാനേജിങ് ഡയറക്ടർ നിസാർ മയ്യള, അഡ്വൈസറി ബോർഡ് അംഗങ്ങളായ സലാം കളനാട്, ഹമീദ് മധുർ, രാമകൃഷ്ണൻ കള്ളാർ, മുനീർ കുണിയ, കേന്ദ്ര ഭാരവാഹികളായ ഹാരിസ് മുട്ടുംന്തല, സുബൈർ കാടങ്കോട്, ശ്രീനിവാസൻ, നൗഷാദ് തിഡിൽ, സത്താർ കൊളവയൽ, ജലീൽ ആരിക്കാടി, യാദവ് ഹോസ്ദുർഗ്, ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുള്ള കടവത്ത് സ്വാഗതവും കൺവീനർ ഹനീഫ പലായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

