'ഫ്യൂച്ചറോളജിയ 2025'; സാരഥി കുവൈത്ത് ഗണിത ശാസ്ത്രമേള
text_fieldsസാരഥി കുവൈത്ത് ഗണിതശാസ്ത്രമേള ‘ഫ്യൂച്ചറോളജിയ 2025’
കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് ഗണിത ശാസ്ത്രമേള ‘ഫ്യൂച്ചറോളജിയ 2025’ സാൽമിയ ഇന്ത്യൻ എക്സലൻസ് സ്കൂളിൽ സംഘടിപ്പിച്ചു. സാരഥിയുടെ 16 യൂനിറ്റിൽനിന്നായി 250ൽപരം കുട്ടികളും അംഗങ്ങളും പങ്കെടുത്തു. സയൻസ്, ഗണിതം, കമ്പ്യൂട്ടർ സയൻസ്, ക്രിയേറ്റീവ് കോർണർ, ഷോർട്ട് ഫിലിം മേഖലകളിൽ വിവിധ വിഭാഗങ്ങളിലായി 13 മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
ഡിജിറ്റൽ പെയിന്റിങ്, പവർ പോയന്റ് പ്രസന്റേഷൻ, സയൻസ്, ഗണിത വിഭാഗത്തിൽ വിവിധതരം ചാർട്ടുകൾ, സ്റ്റിൽ മോഡലുകൾ, വർക്കിങ് മോഡലുകsൾ എന്നിവ മത്സരാർഥികളുടെ പ്രകടനം കൊണ്ട് മികച്ചുനിന്നു.
കുവൈത്ത് സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ ജാഫറലി പറോൽ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിൽ ശാസ്ത്രീയ ജിജ്ഞാസയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
സാരഥി പ്രസിഡന്റ് കെ.ആർ. അജി അധ്യക്ഷത വഹിച്ചു. സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, ട്രസ്റ്റ് ചെയർമാൻ ജിതിൻ ദാസ്, വനിതാവേദി ചെയർപേഴ്സൻ പ്രീതി പ്രശാന്ത് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ മഞ്ജു സുരേഷ് സ്വാഗതം പറഞ്ഞു.
ഹസ്സാവിയ സൗത്ത് യൂനിറ്റ് ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. സാൽമിയ യൂനിറ്റ് രണ്ടാം സ്ഥാനവും ഹവല്ലി യൂനിറ്റ് മൂന്നാം സ്ഥാനവും നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.