'ഗുരുക്കന്മാർ ആത്മാവിനെ പ്രകാശിപ്പിക്കുന്നു'
text_fieldsഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഗുരുവോർമകൾ അനുസ്മരണ
സംഗമത്തിൽ അഹമ്മദ് സഖാഫി കാവന്നൂർ മുഖ്യപ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: അന്ധകാരങ്ങൾ ഇല്ലായ്മ ചെയ്ത് വെളിച്ചം പകരുന്ന പ്രക്രിയയാണ് ആത്മീയ ഗുരുക്കന്മാർ ചെയ്യുന്നതെന്ന് കുവൈത്ത് ഐ.സി.എഫ് ദഅവാ കാര്യ പ്രസിഡന്റ് അഹ്‌മദ് സഖാഫി കാവനൂർ പറഞ്ഞു. ഐ.സി.എഫ് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച 'ഗുരുവോർമകൾ' അനുസ്മരണ പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാട്ടുകാരുടെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കാനായി മുന്നിൽനിന്ന് പ്രവർത്തിച്ചയാളായിരുന്നു ശൈഖ് അബ്ദുൽ ഖാദിർ അജീലാനി എന്നും അദ്ദേഹം പറഞ്ഞു.
അഴിമതി, അനീതി, അധികാര ദുർവിനിയോഗം തുടങ്ങിയ സാമൂഹിക തിന്മകളോട് അദ്ദേഹം നിരന്തരമായി കലഹിച്ചു. എല്ലാ കർമങ്ങളും മുറതെറ്റാതെ അനുഷ്ഠിക്കുന്നവരാണ് ആധ്യാത്മിക ഗുരുക്കളെന്ന് അദ്ദേഹം ലോകത്തെ പഠിപ്പിച്ചതായും അഹ്‌മദ് സഖാഫി പറഞ്ഞു.
സമസ്ത കേരള ജംഇയ്യതുൽ ഉലമക്ക് നേതൃത്വം നൽകിയ അബ്ദുറഹ്മാൻ അൽ ബുഖാരി, എം.എ. അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാർ, ഇ.കെ. അബൂബക്കർ മുസ്‌ലിയാർ, വൈലത്തൂർ യൂസുഫ് കോയ തങ്ങൾ, നെല്ലിക്കുത്ത് ഇസ്മായീൽ മുസ്‌ലിയാർ, തുടങ്ങിയവരെയും അനുസ്മരിച്ചു. മൗലീദ് പാരായണം, മുഹ്‌യിദ്ദീൻ മാല ആസ്വാദനം, മദ്ഹ് ഗാനാലാപനം തുടങ്ങിയവയും നടന്നു.അഹ്‌മദ് കെ. മാണിയൂർ അധ്യക്ഷത വഹിച്ചു. സമ്മേളനം അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു.അബു മുഹമ്മദ് സ്വാഗതവും സമീർ മുസ്‌ലിയാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

