Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവൈദ്യുതി ഉപയോഗത്തിൽ...

വൈദ്യുതി ഉപയോഗത്തിൽ വന്‍ വർധന

text_fields
bookmark_border
electricity rates
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ചൂ​ട് കൂ​ടു​ന്ന​തോ​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗ​വും കൂ​ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ വ​ന്‍ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. 15,010 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഞാ​യ​റാ​ഴ്ച മാ​ത്രം ഉ​പ​യോ​ഗി​ച്ച​ത്. ഞാ​യ​റാ​ഴ്ച താ​പ​നി​ല 43 ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തോ​ടെ കൂ​ടു​ത​ൽ പേ​ർ എ.​സി ഉ​പ​യോ​ഗ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​താ​ണ് വൈ​ദ്യു​തി ഉ​പ​യോ​ഗ നി​ര​ക്ക് ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. വേ​ന​ലി​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗം വ​ർ​ധി​ക്കു​മെ​ന്ന് നേ​ര​ത്തേ ജ​ലം വൈ​ദ്യു​തി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്ത് എ​ല്ലാ​വ​ർ​ഷ​വും വേ​ന​ൽ കാ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം വ​ർ​ധി​ക്കാ​റു​ണ്ട്.

ആ​ഗ​സ്റ്റ് മു​ത​ൽ സെ​പ്റ്റം​ബ​ർ അ​വ​സാ​നം വ​രെ വേ​ന​ലി​ന്റെ പാ​ര​മ്യ​ത​യി​ലാ​ണ് സ്ഥി​ര​മാ​യി ഉ​യ​ർ​ന്ന ഉ​പ​ഭോ​ഗം രേ​ഖ​പ്പെ​ടു​ത്താ​റു​ള്ള​ത്. ക​ന​ത്ത ചൂ​ടി​ൽ എ​യ​ർ​ക​ണ്ടീ​ഷ​ന​റു​ക​ൾ കൂ​ടു​ത​ലാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തും ജ​ലോ​പ​യോ​ഗം വ​ർ​ധി​ച്ച​തു​മാ​ണ് ഉ​പ​ഭോ​ഗം ഉ​യ​രാ​ൻ കാ​ര​ണം. അ​തി​നി​ടെ, ഊ​ർ​ജം സം​ര​ക്ഷി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​റ​പ്പാ​ക്കാ​നു​മാ​യി മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ധ​ന​ത്തി​ന്റെ ല​ഭ്യ​ത​യും താ​പ​നി​ല​യും അ​നു​സ​രി​ച്ച് 1500 മു​ത​ൽ 2000 മെ​ഗാ​വാ​ട്ട് വ​രെ വൈ​ദ്യു​തി​യു​ടെ ക​രു​ത​ൽ ഉ​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്ര​ധാ​ന സ​ബ്‌​സ്റ്റേ​ഷ​നു​ക​ളാ​യ ദോ​ഹ,സൗ​ത്ത് സ​ബാ​ഹ് അ​ൽ സാ​ലം എ​ന്നി​വ​ട​ങ്ങ​ളി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ർ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി ത​ട​സ്സ​ത്തി​ന് കാ​ര​ണ​മാ​യെ​ങ്കി​ലും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച​താ​യി മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ ഒ​രു ദി​വ​സ​ത്തെ ഉ​പ​ഭോ​ഗം 15040 മെ​ഗാ​വാ​ട്ടി​ൽ എ​ത്തി​യ​ത് പു​തി​യ ​റെ​ക്കോ​ഡാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricity consumptionMassive increase
News Summary - Massive increase in electricity consumption
Next Story