ശുവൈഖ് വ്യവസായ മേഖലയിൽ വൻ തീപിടിത്തം
text_fieldsശുവൈഖ് വ്യവസായ മേഖലയിലുണ്ടായ തീപിടിത്തം
കുവൈത്ത് സിറ്റി: ശുവൈഖ് വ്യവസായ മേഖലയിൽ സൂഖ് അൽ മീറയിൽ വൻ തീപിടിത്തം. ബുധനാഴ്ച രാവിലെ ആറിനു മുമ്പാണ് അപകടമെന്ന് അഗ്നിശമനസേന പൊതുജന സമ്പർക്ക വിഭാഗം അറിയിച്ചു. ശുഹദ, അർദിയ, മദീന, സാൽമിയ, ഇസ്നാദ് എന്നിവിടങ്ങളിൽനിന്ന് ആറ് യൂനിറ്റ് അഗ്നിശമന സേന പെെട്ടന്ന് സംഭവസ്ഥലത്ത് എത്തിയതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.
3000 ചതുരശ്ര മീറ്റർ വ്യാപ്തിയിൽ തീപടർന്നെങ്കിലും അഗ്നിശമന സേനാംഗങ്ങൾ ഏറെ പണിപ്പെട്ട് നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിനിടെ കാണാതായ ഒരാൾക്കായി തിരച്ചിൽ നടത്തുന്നു. അഗ്നിശമന വകുപ്പ് മേധാവി മേജർ ജനറൽ ഖാലിദ് അൽ മിക്റാദ്, മേജർ ജനറൽ ജമാൽ അൽ ബുലൈഹിസ്, മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് തുടങ്ങി ഉന്നതർ സംഭവ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

