അൽ റായിയിൽ വൻ തീപിടിത്തം; 4000 ചതുരശ്ര മീറ്ററിൽ തീപടർന്നു
text_fieldsഅൽറായിയിൽ തിങ്കളാഴ്ച ഉച്ചക്കു ശേഷമുണ്ടായ തീപിടിത്തം
കുവൈത്ത് സിറ്റി: അൽ റായി പരിസര പ്രദേശത്തുണ്ടായ വൻ തീപിടിത്തം അഗ്നിശമന സേന അണച്ചു. 4000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ തീ പടർന്നു. നാല് യൂനിറ്റ് അഗ്നിശമന സേന ഏറെ ശ്രമകരമായാണ് തീയണച്ചത്. തമ്പുപകരണങ്ങളും നിർമാണ സാമഗ്രികളും മറ്റും വിൽപന നടത്തിയിരുന്ന താൽക്കാലിക ഷെഡുകളാണ് കത്തിനശിച്ചത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സാധന സാമഗ്രികൾ കത്തിനശിച്ച് കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം അറിയാൻ അധികൃതർ അന്വേഷണം ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.