Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതദ്ദേശീയമായി മാസ്​ക്​...

തദ്ദേശീയമായി മാസ്​ക്​ നിർമാണത്തിന്​ ഒരുക്കം

text_fields
bookmark_border
തദ്ദേശീയമായി മാസ്​ക്​ നിർമാണത്തിന്​ ഒരുക്കം
cancel
camera_alt???????? ??????????????? ????????? ????????? ????????? ????????????

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ പ്രതിരോധത്തിനായി മുഖാവരണം വൻതോതിൽ നിർമിക്കാൻ അധികൃതർ ഒരുക്കം നടത്തു ന്നു.
ഫേ​സ്​ മാസ്​ക്​ നിർമാണത്തിനുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്​തുവരുന്നു. രണ്ട്​ വിമാനങ്ങളിൽ ഇതിനകം ഉപകരണ ങ്ങൾ എത്തിച്ചു.
പ്രതിദിനം മൂന്നുലക്ഷം മാസ്​ക്​ നിർ​മിക്കാൻ ശേഷിയുള്ള ഉപകരണങ്ങളാണ്​ ഇറക്കുമതി​ ചെയ്യുന്നതെന്ന്​ പബ്ലിക്​ അതോറിറ്റി ഫോർ ഇൻഡസ്​ട്രി മേധാവി അബ്​ദുൽ കരീം തഖി പറഞ്ഞു.ഇപ്പോൾ ഇറക്കുമതി ചെയ്​ത എല്ലാ ഉപകരണങ്ങളും ഒറ്റ പ്ലാൻറിലാണ്​ പ്രവർത്തിക്കുക. അതേസമയം, മറ്റു ചില പ്ലാൻറുകൾക്കു​ കൂടി മാസ്​ക്​ ഉൽപാദനത്തിന്​ അനുമതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.


കോവിഡ്​ വ്യാപകമായതിനെ തുടർന്ന്​ രാജ്യത്ത്​ മാസ്​കിന്​ ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. തുർക്കിയിൽനിന്നും ചൈനയിൽനിന്നും വൻതോതിൽ ഇറക്കുമതി ചെയ്​താണ്​ ആദ്യ ഘട്ടത്തിൽ ക്ഷാമം പരിഹരിച്ചത്​. ക്ഷാമത്തി​​െൻറ മറവിൽ പൂഴ്​ത്തിവെപ്പും അമിത വില ഇൗടാക്കലും യഥേഷ്​ടമായിരുന്നു. തദ്ദേശീയ നിർമിതിയിലൂടെ വിപണിയിൽ സപ്ലൈ വർധിക്കുന്നതോടെ ക്ഷാമം തീരുമെന്നാണ്​ പ്രതീക്ഷ. കോവിഡ്​ വ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ ഡിമാൻഡ്​ വർധിച്ചതിനാൽ​ ഉൽപാദനം ഇനിയും ഏറെ വർധിപ്പിക്കുകയോ ഇറക്കുമതി ചെയ്യുകയോ വേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmask
News Summary - mask-kuwait-gulf news
Next Story