ഫുട്ബാൾ ആരാധകരുടെ ഇഷ്ട ഇടമായി മറൂജ് ഫാൻ സോൺ
text_fieldsമറൂജ് ഫാൻ സോൺ
കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിൽ എത്താത്ത ആരാധകരുടെ ഇഷ്ട ഇടമായി മറൂജ് ഫാൻ സോൺ. മത്സരം കാണിക്കാൻ കൂറ്റൻ സ്ക്രീനുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്കും യുവാക്കൾക്കുമായി ഇന്ററാക്ടീവ് ഗെയിമുകൾ, വീഡിയോ ഗെയിമുകൾ എന്നിവയുമുണ്ട്. കളികാണുന്നതിനൊപ്പം ഇവയെല്ലാം ഇവിടെ നിന്ന് ആസ്വദിക്കാം.
ഈ മാസം 21ന് മത്സരം ആരംഭിച്ചതിന് പിറകെ ഇവിടെ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ജനുവരി മൂന്ന് വരെ തുടരും. കുവൈത്ത് കളി പ്രേമികൾക്കു പുറമെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ബഹ്റൈൻ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, യമൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളും മറ്റു വിദേശികളും ഇവിടെ കളികാണാനെത്തുന്നുണ്ട്.

