Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​ർ​ത്തോ​മ​ൻ പൈ​തൃ​ക...

മാ​ർ​ത്തോ​മ​ൻ പൈ​തൃ​ക സ​ന്ദേ​ശ​യാ​ത്ര

text_fields
bookmark_border
സ​ന്ദേ​ശ യാ​ത്ര​
cancel
camera_alt

മാ​ർ​ത്തോ​മ​ൻ പൈ​തൃ​ക സ​ന്ദേ​ശ യാ​ത്ര​യി​ൽ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: മാ​ർ​ത്തോ​മ​ൻ പൈ​തൃ​ക സം​ഗ​മ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കു​വൈ​ത്ത് മേ​ഖ​ല യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ത്തോ​മ​ൻ പൈ​തൃ​ക സ​ന്ദേ​ശ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. സെ​ന്‍റ്. തോ​മ​സ് പ​ഴ​യ പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച സ​ന്ദേ​ശ യാ​ത്ര സെ​ന്‍റ്. ബേ​സി​ൽ, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​ക​ൾ സ​ന്ദ​ർ​ശി​ച്ചു സെ​ന്‍റ്. ഗ്രീ​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക​യി​ൽ സ​മാ​പി​ച്ചു.

യു​വ​ജ​ന​പ്ര​സ്ഥാ​നം സോ​ണ​ൽ പ്ര​സി​ഡ​ന്റ് ഫാ.​മാ​ത്യു എം.​മാ​ത്യു, ഫാ. ​എ​ബ്ര​ഹാം പി.​ജെ, ഫാ.​ഡോ. ബി​ജു പാ​റ​ക്ക​ൽ, ഫാ. ​ജോ​ൺ ജേ​ക്ക​ബ്, ഫാ.​ലി​ജു കെ.​പൊ​ന്ന​ച്ച​ൻ, ഫാ.​ഡോ.​വി​വേ​ക് വ​ർ​ഗീ​സ് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. യു​വ​ജ​ന പ്ര​സ്ഥാ​നം കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം കെ.​സി. ബി​ജു, സോ​ണ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​ർ​ജ് കോ​ട്ട​വി​ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യു​വ​ജ​ന പ്ര​സ്ഥാ​നം കു​വൈ​ത്ത് മേ​ഖ​ല പ്ര​വ​ർ​ത്ത​ന സ​മി​തി അം​ഗ​ങ്ങ​ൾ, സ​ഭ​യു​ടേ​യും ഭ​ദ്രാ​സ​ന​ത്തി​ന്‍റേ​യും വി​വി​ധ ചു​മ​ത​ല​ക്കാ​ർ, വി​വി​ധ ഇ​ട​വ​ക​യി​ലെ ചു​മ​ത​ല​ക്കാ​ർ, ഇ​ട​വ​ക ജ​ന​ങ്ങ​ൾ, യു​വ​ജ​ന പ്ര​സ്ഥാ​നം അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Marthoman Heritage awareness journey
Next Story