മാർക്ക് ആൻഡ് സേവിന്റെ പുതിയ ബ്രാഞ്ച് കുവൈത്തിലെ സാൽമിയയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsസാൽമിയയിൽ മാർക്ക് ആൻഡ് സേവിന്റെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ മാർക്ക് ആൻഡ് സേവിന്റെ പുതിയ ബ്രാഞ്ച് സാൽമിയയിൽ പ്രവർത്തനം ആരംഭിച്ചു. സാൽമിയ ഫസ്റ്റ് മാളിലാണ് വിപുലമായ സൗകര്യത്തോടെ പുതിയ ബ്രാഞ്ച്. ഡയറക്ടർമാരായ നൗഫൽ കെ.പി, നവാസ് കെ.പി, ഓപ്പറേഷൻസ് ഹെഡ് പി.ഫാസിൽ , കുവൈത്ത് റീജിയണൽ ഓപ്പറേഷൻസ് ഹെഡ് മുഹമ്മദ് ഷാകിർ, വിവിധ രംഗത്തെ പ്രമുഖർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മാർക്ക് ആൻഡ് സേവിന്റെ ഗൾഫ് രാജ്യങ്ങളിലെ 25ാമത് ബ്രാഞ്ചാണ് സാൽമിയയിൽ പ്രവർത്തനം ആരംഭിച്ചത്. ഏകദേശം 3,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഹൈപ്പർസ്റ്റോർ ഉപഭോക്താക്കൾക്ക് വിപുലമായ ഷോപ്പിംഗ് അനുഭവം ഒരുക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
വിശാലമായ പാർക്കിംഗ് സൗകര്യവും സ്റ്റോറിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മത്സരാധിഷ്ഠിത വിലയിൽ ലഭ്യമാക്കുന്നതിലൂടെ കുവൈത്തിലെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം നൽകുകയാണ് ലക്ഷ്യമെന്ന് മാനേജ്മെന്റ് അറിയിച്ചു. വിപുലമായ ഗ്രാൻഡ് ഓപ്പണിങ് സ്പെഷ്യൽ ഓഫറുകളും മാർക്ക് ആൻഡ് സേവ് സാൽമിയയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

