കുവൈത്ത് സന്ദർശനം അവിസ്മരണീയമാക്കി ‘മറിമായം’ ടീം
text_fieldsമറിമായം’ ടീം കലാപരിപാടിയിൽ നിന്ന്
കുവൈത്ത് സിറ്റി: സാമൂഹിക വിഷയങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘മറിമായം’ കലാകാരന്മാരുടെ ആദ്യ കുവൈത്ത് സന്ദർശനം അവിസ്മരണീയമായി. താരങ്ങളെ നേരിട്ട് കാണാൻ പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷ വേദിയിലേക്ക് ജനസാഗരം ഒഴുകിയെത്തി. ഓപൺ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞപ്പോൾ ഒരു വേള സംഘാടകർക്ക് ഗേറ്റ് അടക്കേണ്ടി വന്നു.
നിറഞ്ഞ കരഘോഷത്തോടെയാണ് കാണികൾ കലാകാരന്മാരെ സ്വാഗതം ചെയ്തത്. ടെലിവിഷനിലും സാമൂഹിക മാധ്യമങ്ങളിലും പരിചയമുള്ള കഥാപാത്രങ്ങളായ ശീതളനും സത്യശീലനും സുഗതനും പ്യാരിജാതനും മണ്ഡോദരിയും ഉണ്ണിയുമെല്ലാം നേരിട്ട് പ്രത്യക്ഷപ്പെട്ടത് കൗതുകത്തോടെയാണ് സദസ്സ് വീക്ഷിച്ചത്. വിവിധ സാമൂഹിക വിഷയങ്ങൾ പ്രതിപാദിക്കുന്ന സ്കിറ്റുകളോടൊപ്പം മിമിക്രി അവതരണവും താരങ്ങൾ നടത്തി.
നിയാസ് ബക്കർ, മണി ഷൊർണൂർ, മണികണ്ഠൻ പട്ടാമ്പി, സ്നേഹ ശ്രീകുമാർ, ഉണ്ണിരാജൻ, സലീം ഹസൻ എന്നിവരോടൊപ്പം അനുകരണ കലയിലെ പ്രതിഭയായ ജയദേവും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

